ചൈനയില്‍ 3 ചര്‍ച്ചുകളില്‍ റെയ്ഡ്, നിരവനധി നേതാക്കളെ അറസ്റ്റു ചെയ്തു

ചൈനയില്‍ 3 ചര്‍ച്ചുകളില്‍ റെയ്ഡ്, നിരവനധി നേതാക്കളെ അറസ്റ്റു ചെയ്തു

Asia Breaking News Top News

ചൈനയില്‍ 3 ചര്‍ച്ചുകളില്‍ റെയ്ഡ്, നിരവനധി നേതാക്കളെ അറസ്റ്റു ചെയ്തു
ബീജിംഗ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചൈനയില്‍ ഭരണകൂടം 3 ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നിരവധി സഭാനേതാക്കളെ അറസ്റ്റു ചെയ്യുകയുണ്ടായി.

ആഗസ്റ്റ് 17-ന് ഫിയാന്‍ നഗരത്തിലെ അമന്റ്മെന്റ് ചര്‍ച്ചില്‍ ഫിലിപു സ്റ്റേഷനിലെ പോലീസ് സംഘമെത്തി നടത്തിയ റെയ്ഡില്‍ ശുശ്രൂഷകരുള്‍പ്പെടെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്തു.

പാസ്റ്റര്‍ ലിയന്‍ ചുങ് നിയാന്‍ ‍, ഭാര്യ ഗുവോ ജിയ്ജു, മകന്‍ പാസ്റ്റര്‍ ലിയാന്‍ ഷുലിയാങ് ഇദ്ദേഹത്തിന്റെ ഭാര്യ ഷങ് ജുന്‍ ‍, 9 വയസുകാരനായ മകന്‍ ‍, പ്രസംഗകന്‍ ഫുജുവാന്‍ ‍, സഹോദരി ലിഷ് എയ്പിങ് എന്നിവരെ വിലങ്ങു വെച്ച് പരസ്യമായി സ്റ്റേഷനിലേക്കു കൊണ്ടുപോയി എന്നു ക്രൈസ്തവര്‍ പറഞ്ഞു.

നിയമവിരുദ്ധമായ സ്ഥലത്ത് അനധികൃതമായി സമ്മേളിച്ചു, നിയമവിരുദ്ധമായി പണം ശേഖരിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇവരില്‍ സ്ത്രീകളെ വിട്ടയച്ചു. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ആഗസ്റ്റ് 19 ന് ഷാന്‍സി പ്രവിശ്യയില്‍ ലിന്‍ഫെന്‍ ഹോളി കവനന്റ് ചര്‍ച്ചിലും 170 ഓളം പോലീസ് ഓഫീസര്‍മാരടങ്ങിയ സംഘം എത്തി റെയ്ഡു നടത്തി. ചര്‍ച്ചിലെ സഭാ ശുശ്രൂഷകന്‍ ലി ജീ, ഹാന്‍ഷിയാഡോങ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തു. ഇവരുടെ വീടുകളിലും പരിശോധന നടത്തി. രേഖകളും പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയുണ്ടായി.

ആഗസ്റ്റ് 21-ന് ജിലാന്‍ പ്രവിശ്യയിലെ ദി ഹൌസ് ഓഫ് ലൈറ്റ് ചര്‍ച്ചില്‍ ഞായറാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ പാസ്റ്റര്‍ ഷങ് യോങ്, മൂപ്പന്‍ ഖു ഹോങ്ങ് ലിയാങ്, സഹോദരനായ ഷങ് ലിയാങ് എന്നവിവരെ ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുത്തു.

പിറ്റേ ദിവസം ഇവരെ വിട്ടയച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.