രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് പഠന ചിലവ് കുതിക്കുന്നു

രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് പഠന ചിലവ് കുതിക്കുന്നു

Breaking News India

രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് പഠന ചിലവ് കുതിക്കുന്നു
ന്യൂഡെല്‍ഹി: രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ പഠന ചിലവ് കുതിക്കുന്നതായി റിപ്പോര്‍ട്ട്.

പണപ്പെരുപ്പം പരിധികള്‍ ലംഘിച്ച് ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മൂന്നു വയസു മുതല്‍ 17 വയസു വരെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസത്തിനായി 30 ലക്ഷം രൂപാ വരെ മുടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇക്കോണമിക് ടൈംസ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

2012 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ ചിലവുകളില്‍ ഇരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തി. സ്കൂള്‍ ഫീസുകളിലെ വര്‍ദ്ധനയ്ക്ക് പുറമേ മറ്റ് ചിലവുകളും ഗതാഗത ചിലവുകളും വന്‍തോതില്‍ ഉയര്‍ന്നു.

ഇത് സാധാരണക്കാരായ ആളുകളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ പ്രീ സ്കൂളുകളിലെ ഒരു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസ് 60,000 മുതല്‍ ഒന്നര ലക്ഷം രൂപാ വരെയാണ്. മെട്രോ നഗരങ്ങളില്‍ പ്രൊഫഷണല്‍ ഡേ കെയര്‍ ചിലവ് ദിവസം 5000 രൂപാ വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്.

മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഡേ കെയര്‍ സ്ഥാപനങ്ങളെ അധികമായി ആശ്രയിക്കേണ്ടി വരും പ്രൈമറി സ്കൂളുകളിലെ ട്യൂഷന്‍ ഫീസായി പ്രതിവര്‍ഷം 1.25 ലക്ഷത്തിനും 1.75 ലക്ഷത്തിനും ഇടയിലുള്ള തുക ചിലവാകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ പത്തു വര്‍ഷംകൊണ്ട് ഫീസുകള്‍ പത്തു മടങ്ങ് വര്‍ദ്ധിച്ചു.

ഉന്നത നിലവാരത്തിലുള്ള കോളേജുകളില്‍ നാല് വര്‍ഷ ബിടെക്, മൂന്നു വര്‍ഷ് ബിഎസ്സി കോഴ്സുകള്‍ക്കായി നാല് ലക്ഷം മുതല്‍ 20 ലക്ഷം രൂപാവരെ മുടക്കേണ്ടതായി വരുന്നു. ജെഇഇ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനത്തിനായി 20,000 രൂപാ മുതല്‍ അഞ്ച് ലക്ഷം രൂപാ വരെയാണ് സ്ഥിതി.

നിലവിലെ രീതി തുടരുകയാണെങ്കില്‍ 2040-ല്‍ ചിലവുകള്‍ കോടിയിലേക്ക് എത്തുമെന്ന അവസ്ഥയുണ്ടാകുമെന്നും എഡ്യു ഫണ്ട് നടത്തിയ പഠനം വിലയിരുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.