ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

Breaking News Health

ക്യാന്‍സറിനു കാരണമാകും എന്ന പ്രചരണം; ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മാണം നിര്‍ത്തുന്നു
ക്യാന്‍സര്‍ ബാധയ്ക്ക് കാരണമാകും എന്ന പ്രചരണത്തെത്തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൌഡറിന്റെ നിര്‍മ്മാണം ആഗോള തലത്തില്‍ നിര്‍ത്താന്‍ കമ്പനി തീരുമാനം.

യു.എസ്. ആസ്ഥാന ബ്രാന്‍ഡായ ഈ ഉല്‍പ്പന്നം വര്‍ഷങ്ങളോളം വിപണിയില്‍ കുത്തക നിലനിര്‍ത്തി വരികയായിരുന്നു. എന്നാല്‍ ഈ ഉല്‍പ്പന്നം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെ നിയമ നടപടികളില്‍ പെട്ട് കമ്പനി തളരുകയായിരുന്നു.

യു.എസിലും കാനഡയിലും ബൈബി പൌഡര്‍ നിര്‍മ്മാണവും വില്‍പ്പനയും രണ്ടു വര്‍ഷം മുമ്പേ കമ്പനി നിര്‍ത്തിയിരുന്നു. ടാല്‍ക് അധിഷ്ഠിത പൊടികളില്‍നിന്ന് കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയുള്ള ബേബി പൌഡറിലേക്ക് മാറുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ക്യാന്‍സറിനു കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ ബേബി പൌഡറിലുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടുകൂടി വിവിധ കോടതികളിലായി 38,000 ത്തിലധികം കേസുകളാണ് കമ്പനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് ഡ്രഗ് റെഗുലേറ്റര്‍ ബോഡി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍ കമ്പനി നടത്തിയെങ്കിലും ജനമനസില്‍ തിരികെ കയറാന്‍ കഴിയാത്തതും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ പ്രധാന കാരണമായി.

1894 മുതല്‍ വിപണിയില്‍ സാന്നിദ്ധ്യമായിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡറാണ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കേണ്ടി വരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.