ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും

ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും

Breaking News India

ന്യൂനപക്ഷങ്ങളെ രണ്ടാം നിരയിലാക്കുന്നത് വിഭജനം സൃഷ്ടിക്കും: രഘുറാം രാജന്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൌരന്മാരാക്കി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ദുര്‍ബലപ്പെടുത്തേണ്ടതാണെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ‍. ഇത് രാജ്യത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഭ്യന്തരമായി തര്‍ക്കങ്ങള്‍ക്കും വിള്ളലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അത് കാരണമാകുകയും വിദേശ ഇടപെടലുകളെ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു സമയത്ത് രണ്ടാം നിര പൌരന്മാരാകുന്നത് നമ്മളെ ആക്രമിക്കാന്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അവസരമൊരുക്കുന്നത് പോലെയാകും.

വിദേശ ഇടപെടലും ഇതിലൂടെയുണ്ടാവുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ തന്നെ ആഭ്യന്തര സാഹചര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. ഇന്നവരുടെ കാര്യങ്ങള്‍ നോക്കു. അവിടെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

അത് മാത്രമല്ല, ന്യൂനപക്ഷങ്ങളെ അവര്‍ ആക്രമിക്കാനും നോക്കി. രാജ്യത്ത് ലിബറല്‍ ജനാധിപത്യം, മികച്ച സാമ്പത്തികത ഉണ്ടാകുന്നതിന് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് രാജന്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ ഭാവി ലിബറല്‍ ജനാധിപത്യം വളര്‍ത്തുന്നതിനെ ആശ്രയിച്ചായിരിക്കും.

ഉദാരവല്‍ക്കരണം എന്നത് മതത്തിന് എതിരല്ല. എല്ലാ മതത്തിന്റെയും ആധാരം എല്ലാവരിലും നല്ലത് കാണുകയെന്നതാണ്. അതാണ് ഉദാരവല്‍ക്കരണത്തിന്റെ സത്ത അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.