ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന ലാവോസ് വനിതയെ അറസ്റ്റു ചെയ്തു

ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന ലാവോസ് വനിതയെ അറസ്റ്റു ചെയ്തു

Asia Breaking News

ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന ലാവോസ് വനിതയെ അറസ്റ്റു ചെയ്തു

വിയന്റിയന്‍ ‍: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ ഗ്രാമീണരായ ആളുകളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന വിധവയായ വനിതയെ പോലീസ് അറസ്റ്റു ചെയ്തു.

ലാവോസിലെ പ്രായി ഗോത്രവര്‍ഗ്ഗവിഭാഗക്കാരുടെ ഗ്രാമത്തില്‍ താമസക്കാരിയായ റിന (സുരക്ഷാ കാരണത്താല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല) എന്ന 45 കാരിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഗ്രാമീണരെ മതംമാറ്റി ക്രിസ്ത്യാനികളാക്കി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റിനയുടെ ഗ്രാമത്തില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാര്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി വന്നു.

അവര്‍ റിനയെ കണ്ടുമുട്ടി സുവിശേഷം പങ്കുവെച്ചു. റിനയുടെ വീട്ടില്‍വച്ച് കൂടുതല്‍ സുവിശേഷ സത്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി.

അവര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ റിനയുടെ വിട്ടുമാറാത്ത ബാക്ടീരിയ രോഗത്തില്‍നിന്നും അത്ഭുത വിടുതല്‍ ലഭിച്ചു. ആ നിമിഷം മുതല്‍ റിന തന്റെ ഗ്രാമത്തിലെ മറ്റുള്ളവരോട് തനിക്കു ലഭിച്ച രോഗസൌഖ്യവും കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയും പങ്കുവെച്ചു.

അങ്ങനെ താമസിയാതെ നിരവധി ഗ്രാമീണര്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നുവരാനിടയായി. റിനയുടെ വീട്ടില്‍ ഒരു ആരാധനാ യോഗവും നടന്നുവരുന്നുണ്ടായിരുന്നു.

ഈ വിവിരം ജില്ലാ ഭരണ കേന്ദ്രത്തില്‍ എത്തി. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണത്തലവന്‍ പോലീസിന്റെ അകമ്പടിയോടെ റിനയുടെ ഗ്രാമത്തില്‍ പരിശോധന നടത്തി. നിരവധി പേര്‍ ക്രിസ്ത്യാനികളായെന്നു കണ്ടെത്തി.

എല്ലാവരും ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് പഴയ വിശ്വാസത്തിലേക്ക് മടങ്ങി വരാന്‍ പോലീസ് ഉത്തരവിട്ടു. പക്ഷെ ആരും തങ്ങളുടെ ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ല. തുടര്‍ന്നു പോലീസ് ആരാണ് ആദ്യം ക്രിസ്ത്യാനിയായതെന്ന് ചോദിച്ചു.

റിനയാണെന്നു സമ്മതിച്ചപ്പോള്‍ റിനയെ വീട്ടില്‍വച്ചുതന്നെ അറസ്റ്റു ചെയ്യുകയായിരുന്നു. റിന 8 മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിശ്വാസത്തില്‍ വന്നത്.

ഈ ഗ്രാമത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ പ്രകൃതി ശക്തികളെയും, അന്യദൈവങ്ങളെയും ആരാധിച്ചു വരുന്നവരാണ്. റിനയെയും മറ്റു വിശ്വാസികളെയും ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക. ലാവോസിലെ ജനസംഖ്യയില്‍ 66 ശതമാനം പേരും ബുദ്ധമതക്കാരാണ്.

32 ശതമാനം പ്രകൃതി ശക്തികളെ സേവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരും. 1.5 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍. സുവിശേഷ പ്രവര്‍ത്തകര്‍ക്കും ക്രൈസ്തവ സമൂഹത്തിനും വളരെ എതിര്‍പ്പുകളുള്ള ഒരു രാജ്യമാണ് ലാവോസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.