യഹൂദരെ രക്ഷപെടുത്തി ക്രൈസ്തവര്‍

യഹൂദരെ രക്ഷപെടുത്തി ക്രൈസ്തവര്‍

Breaking News Middle East

നാസി കൂട്ടക്കൊലയെ അതിജീവിച്ച യഹൂദരെ രക്ഷപെടുത്തി ക്രൈസ്തവര്‍

യെരുശലേം: ഹിറ്റ്ലറുടെ നാസി പട്ടാളത്തിന്റെ കൂട്ടക്കൊലയെ അതിജീവിച്ച് കഴിഞ്ഞിരുന്ന യഹൂദരെ ക്രിസ്ത്യന്‍ സംഘടന യുക്രൈനില്‍നിന്നും രക്ഷപെടുത്തി സ്വന്തം നാട്ടിലെത്തിച്ചു.

തെക്കന്‍ യുക്രൈനില്‍ ഖെര്‍സന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞിരുന്ന 620 യഹൂദരെയാണ് യെരുശലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി മുഖേന യഹൂദരുടെ വാഗ്ദത്തദേശത്തെത്തിക്കാനുള്ള വഴിയൊരുക്കിയത്.

പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന ഇവരില്‍ അധികവും 80 മുതല്‍ 100 വയസുവരെ പ്രായമുള്ളവരാണ്. പലരും ഊന്നു വടിയും വീല്‍ചെയറും ഉപയോഗിക്കുന്നവരാണ്. യുദ്ധ മേഖലയില്‍നിന്നും ഫെബ്രുവരി 24 മുതല്‍ ആയിരക്കണക്കിനു യഹൂദരാണ് യിസ്രായേലിലേക്ക് രക്ഷപെട്ടത്.

എന്നാല്‍ ഇവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളാല്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.

സഹായത്തിനായി ആഗ്രഹിച്ചിരിക്കുമ്പോഴായിരുന്നു രക്ഷപെടലിനു അവസരം ലഭിച്ചതെന്ന് നന്ദിപൂര്‍വ്വം പറയുന്നു.

യുദ്ധഭൂമിയില്‍നിന്നും വാനുകളും ആംബുലന്‍സുകളുമൊക്കെ ഉപയോഗിച്ചാണ് ഇവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.