ഈ 6 പോഷകങ്ങള്‍ കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം

ഈ 6 പോഷകങ്ങള്‍ കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം

Health

ഈ 6 പോഷകങ്ങള്‍ കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം

ഇന്ന് ഫാസ്റ്റ് ഫുഡ്ഡിന്റെ മായാ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ തലമുറകള്‍ ‍. പോഷകാഹാരങ്ങള്‍ കുട്ടികള്‍ക്കു നല്‍കേണ്ടത് അവരുടെ ശാരീരിക വളര്‍ച്ചയ്ക്കും പ്രതിരോധത്തിനും, മാനസിക വളര്‍ച്ചയ്ക്കും ഒക്കെ അത്യന്താപേക്ഷിതമാണ്. കുട്ടികള്‍ക്ക് ദിവസവും ലഭിക്കേണ്ട പോഷകങ്ങള്‍ ഇവയാണ്.

ഇരുമ്പ്: ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്പ്പാദനത്തിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ചുവന്ന രക്താണുക്കളാണ് ശരീരത്തിനാവശ്യമായ ഓക്സിജന്‍ വഹിക്കുന്നത്. മാംസ്യം, കരള്‍ ‍, ബീന്‍സ്, പരിപ്പ്, ചീര എന്നിവയില്‍ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍ ‍: ശരീരത്തില്‍ പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ സഹായിക്കുന്നു. എല്ലുകളുടെ ബലത്തിനും ചര്‍മ്മ സംരക്ഷണത്തിനും അവയവങ്ങളുടെ ആരോഗ്യത്തിനും ഇവ അത്യാവശ്യമാണ്. മാംസം, പാല്‍ ഉല്‍പ്പന്നങ്ങള്‍ ‍, മത്സ്യം, ബീന്‍സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്.

കാര്‍ബോഹൈഡ്രേറ്റ്: ശരീരത്തിന്റെ അടിസ്ഥാന ഊര്‍ജ്ജ ശ്രോതസ്സാണ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ ‍. അരി, ഉരുളക്കിഴങ്ങ് മറ്റ് മറ്റ് പച്ചക്കറികള്‍ എന്നിവയില്‍ ഇവ ധാരാളമുണ്ട്.

വിറ്റാമിന്‍ എ: കാഴ്ചയ്ക്കും ചര്‍മ്മ സംരക്ഷണത്തിനും ഇവ ആവശ്യമാണ്. കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, ചീര എന്നിവയില്‍ ഇവ ധാരാളമുണ്ട്.

കാല്‍സ്യം: ശരീരത്തില്‍ വളരെ അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് കാല്‍സ്യം. പല്ലുകള്‍ക്കും എല്ലുകള്‍ക്കും കാല്‍സ്യം അത്യന്താപേക്ഷിതമാണ്. രക്തം കട്ടപിടിക്കുന്നത് തടയാന്‍ ഇവ സഹായിക്കുന്നു. പാലില്‍നിന്നും പാല്‍ ഉല്‍പ്പന്നങ്ങളില്‍നിന്നും ഇവ ധാരാളം ലഭിക്കും.

വിറ്റാമിന്‍ സി: ശരീരത്തിന് മികച്ച പ്രതിരോധ ശേഷി നല്‍കുന്നതിന് ഇവ സഹായിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ എളുപ്പത്തില്‍ സുഖപ്പെടുത്തുവാന്‍ ഇവ സഹായിക്കുന്നു, കോളിഫ്ളവര്‍ ‍, കാബേജ്, പേരയ്ക്ക, നെല്ലിക്ക എന്നിവയിലെല്ലാം ഈ വിറ്റാമിനുകള്‍ ഉണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.