ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

Breaking News Top News

ചൈനയുടെ കോവിഡ് വാക്സിന്‍ രക്താര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ബീജിംങ്: കോവിഡിനെതിരെ ചൈനയുടെ പ്രതിരോധ വാക്സിന്‍ രക്താര്‍ബുദത്തിനു കാരണമാകുന്നതായി പുതിയ പഠനം. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അര്‍ബുദം ബാധിച്ചുവെന്ന കണ്ടെത്തല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് ചൈനീസ് എന്‍ ‍.എച്ച്.സി. മുന്നറിയിപ്പ് നല്‍കി.

ചൈനയിലെ 18 പ്രവിശ്യകളിലേക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഹെബെയ്, ലിയോനിങ്, സിചുവാന്‍ ‍, ഷാന്‍ഷി തുടങ്ങിയ പ്രധാന മേഖലകളിലേക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിരിക്കുന്നത്.

വാക്സിന്‍ സ്വീകരിച്ചതിനുശേഷം രക്താര്‍ബുദം ബാധിച്ചുവെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തു എത്തിയിരിക്കുന്നത്. ഇവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ചൈനീസ് ഭരണകൂടം ശ്രദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ചൈനയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ചൈനയുടെ കോവിഡ് വാക്സിനുകള്‍ വലിയ തോതിലാണ് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ചൈനയുടെ സിനോഫാം വാക്സിനും, സിനോവാക്-കൊറോണവാക് വാക്സിനും അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നല്‍കിയിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക് കമ്പനികളാണ് രണ്ടു വാക്സിനുകളും വികസിപ്പിച്ചത്. 1.5 ബില്യണിലധികം വാക്സിനുകളാണ് ഇതുവരെ കയറ്റുമതി ചെയ്തിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.