അള്‍ജീറിയായില്‍ സുവിശേഷം പ്രസംഗിച്ചതിന് ജയില്‍ശിക്ഷ
ടിസിഔസോ: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീറിയായില്‍ സുവിശേഷം പ്രസംഗിച്ചതിനു ജയില്‍ശിക്ഷ.
അള്ജീറിയായിലെ ടിസി ഔസോ പ്രവിശ്യയിലെ താഫാതിലെ സുവിശേഷ വിഹിത സഭയുടെ ശുശ്രൂഷകനായ മുഹമ്മദ് ഡെറാബിനാണ് അള്‍ജീറിയന്‍ കോടതി 18 മാസത്തെ തടവുശിക്ഷ വിധിച്ചത്.
ഡെറാബിന് തന്റെ ചര്‍ച്ച് കെട്ടിടത്തിനുള്ളില്നിന്നുകൊണ്ട് സുവിശേഷം പ്രസംഗിക്കുകയും ആളുകള്‍ക്ക് ബൈബിളുകള്‍ വിതരണം ചെയ്യുകയും ചെയ്തതിന് കഴിഞ്ഞ ജനുവരി 27-ന് അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.
ഒരു മുസ്ളീം ബൈബിള്‍ വാങ്ങിച്ചിരുന്നു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഈ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ കോടതിവിധിക്കെതിരെ ഡെറാബിന് അപ്പീല്‍ പോകുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ടിസി ഔസോയില്‍ ശക്തമായ സുവിശേഷീകരണ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി പേര് ക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നുണ്ട്. ഇതേത്തുടര്‍ന്ന് 16-ഓളം പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകള്‍ അധികാരികള്‍ മൂലം അടയ്ക്കപ്പെടുകയോ അടച്ചിടല്‍ ഭീഷണി നേരിടുകയോ ചെയ്യുന്നുണ്ട്.
2006-ല്‍ മുസ്ളീങ്ങളല്ലാത്ത മതവിഭാഗക്കാര്‍ ആരാധിക്കണമെങ്കില്‍ ലൈസന്‍സുള്ള കെട്ടിടങ്ങളിലോ ആരാധനാലയങ്ങളിലോ ആയിരിക്കണമെന്ന് ഓര്‍ഡിനന്‍സും പുറത്തിറക്കിയിരുന്നു. മുസ്ളീം വിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സുവിശേഷകര്‍ ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് വിധേയരാകുകയോ വിവേചനം നേരിടുകയോ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ആദ്യത്തെ 50 രാജ്യങ്ങളുടെ പട്ടികയില്‍ അള്‍ജീറിയ 22-ാം സ്ഥാനത്താണ്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്സ്ആപ്പ് 00919895464665 ***

