യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തണം; റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരുടെ കത്ത്

യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തണം; റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരുടെ കത്ത്

Asia Breaking News Top News

യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തണം; റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരുടെ കത്ത്

മോസ്ക്കോ: യുക്രൈനിനെതിരായി റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ എത്രയും പെട്ടന്നു അവസാനിപ്പിക്കണണെന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാകണണെന്നും ആവശ്യപ്പെട്ട് റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതന്മാരും ഡീക്കന്മാരുമായ 272 പേര്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് കത്തയച്ചു.

“സാമാധാനത്തിനുവേണ്ടി റഷ്യന്‍ പുരോഹിതര്‍ ‍” എന്ന പേരില്‍ തയ്യാറാക്കി ഒപ്പിട്ടശേഷം ഓണ്‍ലൈനായാണ് കത്തയച്ചിരിക്കുന്നത്.

ഞങ്ങള്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതന്മാരും ഡീക്കന്മാരുമാണ്. യുക്രൈനില്‍ നടത്തുന്ന നരഹത്യകരമായ ഈ യുദ്ധം എത്രയും പെട്ടന്നു നിര്‍ത്തണം. റഷ്യന്‍ സേനയെ യുക്രൈനില്‍ നിന്നും പിന്‍വലിക്കണം. ഓരോ ജീവിതങ്ങളും ദൈവത്തിന്റെ ദാനവും വിലമതിക്കാനാവാത്തതുമാണ്.

അതുകൊണ്ട് എത്രയും പെട്ടന്ന് സൈനികര്‍ തിരിച്ചു വരണം. റഷ്യക്കാരും യുക്രൈന്‍കാരും അവരുടെ സ്വന്തം വീടുകളില്‍ കുടുംബങ്ങളുമായി സുരക്ഷിതരായി കഴിയണം, കത്തില്‍ പരാമര്‍ശിക്കുന്നു.

റഷ്യന്‍ ജനസംഖ്യയുടെ 47 ശതമാനം ക്രൈസ്തവരാണ്. ഇതില്‍ 41 ശതമാനം പേരും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭക്കാരാണ്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.