ജീവിതം തന്നെ റദ്ദാക്കുന്നതിനേക്കാള്‍ മികച്ചത് ആഘോഷങ്ങള്‍ റദ്ദാക്കുകയാണ് ഡബ്ളിയുഎച്ച്ഒ
ജനീവ: ജീവനിതം തന്നെ റദ്ദാക്കുന്നതിനേക്കാള്‍ മികച്ചത് ആഘോഷങ്ങള്‍ റദ്ദാക്കുകയാണെന്ന് ലോകാരോഗ്യ സംഘടന.
ഒമിക്രോണ്‍ ബാധ ലോകത്ത് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ നല്‍കിയത്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ പടരുകയാണ്.
വാക്സിന് എടുത്തവരിലും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും രോഗബാധ ഉണ്ടാകുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസിസ് പറഞ്ഞു.
ജനീവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യ സംവിധാനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാധന്‍ വ്യക്തമാക്കി.
മറ്റ് വൈറസുകളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം അപകടകാരി അല്ലെന്ന നിഗമനം ബുദ്ധിശൂന്യമാണെന്നും അവര്‍ പറഞ്ഞു.

