ലാവോസില്‍ അധികാരികള്‍ കുടിയിറക്കിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍
ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ അധികാരികളുടെ ക്രൂരതമൂലം അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ ഇല്ലാതായി.
തെക്കന്‍ ലാവോസില്‍ സലാവന്‍ പ്രവിശ്യയിലെ റ്റാ ഒയി ജില്ലയിലെ പാസിക്ക്-കാങ്, പാറ്റോം ഗ്രാമങ്ങളിലെ അഞ്ചു കുടുംബങ്ങളിലെ 21 പേരാണ് കുടിയിറക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ കാടുകള്‍ക്കു സമീപമുള്ള ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്.
എന്നാല്‍ നേരത്തെ ഇവരെ അധികാരികള്‍ കുടിയിറക്കി വിട്ടിരുന്നു. ഇവര്‍ക്ക് ഭവനങ്ങള്‍ വച്ച് നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു കുടിയിറക്കല്‍ .
എന്നാല്‍ അധികാരികള്‍ വാക്കു പാലിക്കാതെ വന്നപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങള്‍ .
നേരത്തെ താമസിച്ചിരുന്ന വീടുകള്‍ ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു. ലാവോസിലെ ബുദ്ധമതക്കാരാണ് പലരും ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്. മതപരിവര്‍ത്തനത്തിന്റെ പേരിലും വിവേചനം നേരിടുന്നതായി ആരോപണങ്ങളുണ്ട്.

