പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വെറും 87 രൂപയ്ക്ക് വീടുകള്‍ വില്‍പ്പനയ്ക്ക്
റോം: ശുദ്ധമായ പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വെറും 87 രൂപയ്ക്ക് വീട് വില്‍പ്പനയ്ക്ക്.
ഇങ്ങനെയൊരു അറിയിപ്പ് കണ്ടാല്‍ ആരും ഒരു പക്ഷേ വിശ്വസിക്കുകയില്ല. എന്നാല്‍ ഇത് സത്യമാണ്. ഇറ്റലിയിലെ അതിമനോഹരമായ ഒരു ഗ്രാമമായ മയന്‍സയിലാണ് ഈ ഓഫര്‍ .
റോമില്‍നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മയന്‍സ ജനവാസം കുറഞ്ഞ ഒരു ഗ്രാമമാണ്. ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറുന്നത് തടയുകയാണ് അധികാരികളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് വീടുകള്‍ വിറ്റഴിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചാല്‍ മുന്‍ഗണന അനുസരിച്ചായിരിക്കും വില്‍പ്പന.
ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകളാണ് മയന്‍സയിലുള്ളത്. ഇവിടങ്ങളിലേക്ക് ആളുകളെ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീട് ലഭിക്കാന്‍ ആദ്യം അപേക്ഷ നല്‍കണം. ഘട്ടം ഘട്ടമായാണ് വീടുകള്‍ വില്‍ക്കുന്നത്.
വീടുകള്‍ ഉപേക്ഷിച്ചു പോയ ഉടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കുമെന്നും അധികൃതര്‍ പറയുന്നു.
വീട് വാങ്ങുന്നവര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വീട് അറ്റകുറ്റപ്പണി നടത്തി മോടി കൂട്ടണം. ഡെപ്പോസിറ്റായി 5000 യൂറോയും നല്‍കണം. താമസത്തിനു മാത്രമല്ല റെസ്റ്റോറന്റായോ മറ്റു സ്ഥാപനമായോ വീടുകളെ മാറ്റുകയും ചെയ്യാം.

