അഫ്ഗാനിലെ കണ്ണീര്‍ ‍ കുഞ്ഞിനെ പെട്ടിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍

അഫ്ഗാനിലെ കണ്ണീര്‍ ‍: കുഞ്ഞിനെ പെട്ടിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍

Asia Breaking News

അഫ്ഗാനിലെ കണ്ണീര്‍ ‍ കുഞ്ഞിനെ പെട്ടിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍
കാബൂള്‍ ‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയശേഷം മുതല്‍ രാജ്യത്തുനിന്നും വളരെ കണ്ണീരും വേദനകളും നിറഞ്ഞ വാര്‍ത്തകളാണ് ദിനംപ്രതി പുറത്തു വരുന്നത്.

ഭരണകൂടത്തില്‍നിന്ന് രക്ഷനേടാനായി ആയിരങ്ങളാണ് പാലായനം ചെയ്യാന്‍ ശ്രമിക്കുന്നത്.

കാബൂള്‍ വിമാനത്താവളെത്തെ ചുറ്റിപ്പറ്റി കരളലിയിക്കുന്ന രംഗങ്ങളാണ് സമ്മാനിക്കുന്നത്. അതില്‍ മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ഒരു സംഭവം കൂടി വാര്‍ത്തയായി.

ഒരു പ്ളാസ്റ്റിക് പെട്ടിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ 7 മാസം പ്രായമായ കരയുന്ന ഒരു പെണ്‍കുഞ്ഞിന്റെ ചിത്രമാണ് നൊമ്പരമുളവാക്കുന്നത്. രോഗിയായ ഈ കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് നിഗമനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.