പെണ്‍കുട്ടിയെ ബലി നല്‍കാന്‍ ശ്രമം; പൂജാരിയും സംഘവും അറസ്റ്റില്‍

പെണ്‍കുട്ടിയെ ബലി നല്‍കാന്‍ ശ്രമം; പൂജാരിയും സംഘവും അറസ്റ്റില്‍

Breaking News India

പെണ്‍കുട്ടിയെ ബലി നല്‍കാന്‍ ശ്രമം; പൂജാരിയും സംഘവും അറസ്റ്റില്‍
ബംഗളുരു: കര്‍ണാടകയില്‍ ദുര്‍മന്ത്രവാദത്തിനായി പെണ്‍കുട്ടിയെ ബലി നല്‍കാനുള്ള ശ്രമം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പരാജയപ്പെടുത്തി.

സംഭവത്തില്‍ പൂജാരിയടക്കം അഞ്ചു പേരെ പോലീസ് പിടികൂടി കേസെടുത്തു. ബംഗളുരുവില്‍ നെലമംഗലിക്ക് സമീപം ഗാന്ധി ഗ്രാമത്തില്‍ ജൂണ്‍ 14-നായിരുന്നു സംഭവം.

മാതാപിതാക്കള്‍ ജോലിക്കായി മറ്റൊരു സ്ഥലത്തേക്കു പോയതിനാല്‍ നാലാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അമ്മൂമ്മയ്ക്കൊപ്പം വീട്ടിലായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസികളായ സാവിത്രിയമ്മ, സൌമ്യ എന്നിവര്‍ സമീപത്തെ വയലിലേക്ക് എടുത്തുകൊണ്ടുപോയി.

എന്നിട്ട് ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കര്‍മ്മങ്ങള്‍ തുടങ്ങിയെന്നും രക്ഷപെട്ട പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതോടുകൂടി അമ്മൂമ്മ തിരച്ചില്‍ നടത്തി. പ്രദേശവാസികളും കുട്ടിയെ അന്വേഷിച്ചു.

ഇതിനിടെ സമീപത്തെ വയലില്‍നിന്നു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.