കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്‍കിയെന്നു പഠനം

കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്‍കിയെന്നു പഠനം

Breaking News Europe

കൊറോണ കാലത്ത് ബൈബിള്‍ വായന പ്രത്യാശ നല്‍കിയെന്നു പഠനം
ലണ്ടന്‍ കൊറോണ കാലത്ത് ആളുകള്‍ ബൈബിള്‍ വായിക്കാന്‍ ഇടയായത് ദൈവത്തിലുള്ള പ്രത്യാശ വര്‍ദ്ധിപ്പിക്കുവാനിടയായെന്ന് പഠനം.

യു.കെ.യിലെ ബൈബിള്‍ സൊസൈറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ദൈവത്തിങ്കലേക്കുള്ള ഭാവിപ്രത്യാശ വര്‍ദ്ധിപ്പിക്കാനായെന്നാണ്.

ഇതില്‍ 49 ശതമാനം പേരും 45-54 വയസ് പ്രായമുള്ളവരാണ്. 20 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് അവരുടെ ഭാവിജിവതത്തെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നാണ്.

23% പേര്‍ പറയുന്നത് ഇവരുടെ മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കാനായെന്നാണ്. 24% പേര്‍ അഭിപ്രായപ്പെടുന്നത് ഒറ്റപ്പെടലില്‍ കഴിയുന്ന മറ്റഉള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കിയെടുത്തെന്നാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.