സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍

സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍

Breaking News Global

സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍
കാഠ്മണ്ഠു: 1951-ല്‍ നേപ്പാളിലെ സര്‍ക്കാര്‍ സെന്‍സസ് പ്രകാരം പുറത്തുവിട്ട കണക്കില്‍ രാജ്യത്തെങ്ങും ഒരാള്‍പോലും ക്രിസ്ത്യാനികളില്ലാ എന്നായിരുന്നു.

പിന്നീട് 1961-ല്‍ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് ആകെ 458 പേര്‍ മാത്രമായിരുന്നു ക്രൈസ്തവരായുണ്ടായിരുന്നത്. ആ കാലം മാറി.

ഇന്ന് വേള്‍ഡ് ക്രിസ്ത്യന്‍ ഡേറ്റാ ബേസ് റാങ്ക്സിന്റെ കണക്കു പ്രകാരം ലോകത്ത് ക്രൈസ്തവ ജനതയുടെ എണ്ണത്തില്‍ അതിവേഗം വര്‍ദ്ധനയുണ്ടായിക്കൊണ്ടിരിക്കുന്ന ലോകത്തെ 12-ാമത്തെ രാഷ്ട്രമാണ് നേപ്പാള്‍ ‍.

നേപ്പാളില്‍ ഇന്ന് 1,285,200 ക്രൈസ്തവരുണ്ടെന്നാണ് ഡാറ്റ് ബേസ് കോ-ഡയറക്ടര്‍ ഗിന സുര്‍ലോ പറയുന്നത്.ഇത് ഔദ്യോഗിക കണക്കു മാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥ കണക്കു നല്ലൊരു വിഭാഗം ആളുകളും ക്രിസ്ത്യാനികളാണെന്നാണ്.

പരസ്യമായി പറയാതെ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നു. അതുപോലെ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായി വന്നു എന്നതിന്റെ രേഖകള്‍ ഇല്ല. പുറത്തുവന്നാല്‍ എണ്ണ സംഖ്യ ഇതിലും ഉയരും എന്നാണ് നിഗമനം.

ക്രൈസ്തവരുടെ എണ്ണത്തില്‍ മറ്റു രാജ്യങ്ങളിലുണ്ടാകുന്ന വര്‍ദ്ധനവിനു പ്രധാന കാരണം വിദേശത്തുനിന്നുള്ള കുടിയേറ്റവും അതുപോലെ ചില രാജ്യങ്ങളില്‍ വിശ്വാസികളിലുണ്ടാകുന്ന ജനസംഖ്യാ വര്‍ദ്ധനവും കാരണമാണ്. എന്നാല്‍ നേപ്പാളിലെ സ്ഥിതി മറിച്ചാണ്.

മറ്റു മതവിഭാഗങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളാകുന്നവരാണ് നേപ്പാളിലെ ക്രൈസ്തവര്‍ ‍. ഇപ്പോള്‍ നേപ്പാളിലെ ജനസംഖ്യയുടെ 4.25% ക്രൈസ്തവരാണ്. സുര്‍ലോ പറയുന്നു.

ഇവിടത്തെ ഭൂരിപക്ഷ മതം ഹിന്ദു മതമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള മൂന്നാമത്തെ രാജ്യം കൂടിയാണ് നേപ്പാള്‍ ‍. 2008 വരെ നേപ്പാള്‍ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമായിരുന്നു.

പിന്നീട് മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. നേപ്പാളിലെ പ്രധാന സഭകളിലൊന്നായ ഫാമിലി ഓഫ് ഗോഡ് ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകനും ഇന്റര്‍നാഷണല്‍ നേപ്പാള്‍ ഫെല്ലോഷിപ്പ് ഡയറക്ടറുമായ പാസ്റ്റര്‍ തങ്ക സുബേദി പറഞ്ഞു.

എന്നിരുന്നാലും ഭൂരിപക്ഷ ഹിന്ദുക്കളും ക്രിസ്ത്യാനികളോടു വളരെ സൌഹാര്‍ദ്ദപരമായാണ് ഇടപെടുന്നതെന്നും എന്നാല്‍ ചിലയിടങ്ങളില്‍ സുവിശേഷത്തിനെതിരായ എതിര്‍പ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേപ്പാളില്‍ ഭരണകൂടം സുവിശേഷത്തിനെതിരായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഇവിടെയും പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

എങ്കിലും വിശ്വാസികളുടെയും ദൈവദാസന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം ദൈവജനത്തിനിടയില്‍ വലിയ അത്ഭുതങ്ങള്‍ നടക്കുന്നതിനാല്‍ അനേകരാണ് ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്.

പ്രതികൂലങ്ങള്‍ക്കിടയിലും ജനം ദൈവവചനത്തിനായി ദാഹിക്കുന്നു. നിരവധി സഭകള്‍ അടുത്ത കാലത്ത് രൂപംകൊണ്ടു. വീടുകളും വാടകക്കെട്ടിടങ്ങളും ആരാധനാലയങ്ങളായി മാറുന്നു. നേപ്പാള്‍ ക്രിസ്തുവിങ്കലേക്കു തിരിയുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.