മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു

Breaking News Global India

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ബീഫ് വിറ്റാല്‍ അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപാ പിഴയും ലഭിക്കാനിടയാകും.

 

1995-ല്‍ സംസ്ഥാനത്ത് ബി.ജെ.പി.-ശിവസേന സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ആനിമല്‍ പ്രിസര്‍വ്വേഷന്‍ ആക്ടിനാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.

 

1976-ലെ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം എല്ലാതരം മാടുകളേയും കശാപ്പ് ചെയ്യുന്നതിന് നിരോധനം വരും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.