അടൂര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
അടൂര്‍ : ഐ.പി.സി. അടൂര്‍ വെസ്റ്റ് സെന്റര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ സമാപിച്ചു. ശൂരനാട് ശാലേം ഗ്രൌണ്ടില്‍ പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉത്ഘാടനം ചെയ്ത യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോയി പാറയ്ക്കല്‍ , ഫിലിപ്പ് പി. തോമസ്, ഡോ. ജോയി ജോസഫ്, റ്റി. ഡി. ബാബു, എന്നിവര്‍ പ്രസംഗിച്ചു.
സമാപനദിനത്തില്‍ സംയുക്ത ആരാധനയില്‍ നടന്ന കര്‍തൃമേശ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗീസ് നേതൃത്വം നല്‍കി. ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് സമാപനസന്ദേശം നല്‍കി. ശാലേം സിംഗേഴ്സ് ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു.

