തെലുങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു

തെലുങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു

Breaking News India

തെലുങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു
ഹൈദ്രാബാദ്: തെലുങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നുവന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി.

ജനുവരി 20-ന് മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശെമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടമാണ് ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ തകര്‍ത്തത്.

സ്ഥലത്തെ സുര വെനകണ്ണയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. പാസ്റ്റര്‍ അഫ്സല്‍ ശുശ്രൂഷിക്കുന്ന ഈ സഭയില്‍ നൂറോളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കാനായി കടന്നു വരാറുണ്ട്.

നേരത്തെ താല്‍ക്കാലിക കെട്ടിടമായിരുന്നു ഇവിടെ. പുതയി ആരാധനാലയത്തിന്റെ പണിയായിരുന്നു നടന്നു വന്നത്. അക്രമികള്‍ കെട്ടിടത്തിന്റെ തൂണുകളും ഭിത്തിയും ഇടിച്ചു നിരത്തി.

മുമ്പ് ഈ സ്ഥലത്ത് ഒരു ക്ഷേത്രം നിന്നിരുന്നുവെന്നും അത് അടച്ചതിനുശേഷമാണ് ചര്‍ച്ച് പണിതതെന്നുമാണ് അക്രമികളുടെ വാദമെന്ന് പാസ്റ്റര്‍ അഫ്സല്‍ പറഞ്ഞു.

പ്രദേശത്തെ മറ്റു സഭാ പാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്നാണ് പോലീസ് പറഞ്ഞത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.