മറഡോണയുടെ പേരില്‍ പ്രത്യേക മതം; ആരാധനാലയവും നിര്‍മ്മിച്ചു
ഫുട്ബോള്‍ ഇതിഹാസമായിരുന്ന അന്തരിച്ച ഡീഗോ മറഡോണയുടെ പേരില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ (ആരാധകര്‍ എന്നു ലോകം വിളിക്കുന്നതാണ്.
യഥാര്‍ത്ഥത്തില്‍ ദൈവത്തെ ആരാധിക്കുന്നവരാണ് ആരാധകര്‍ ) ഒരു പ്രത്യേക മതം തന്നെ രൂപീകരിച്ചു. ഇതേത്തുടര്‍ന്ന് ഒരു ആരാധനാലയവും പണിതു. മറഡോണയുടെ ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയിലാണ് താരത്തിനായി ആരാധനാലയം കെട്ടിപ്പൊക്കിയത്.
മറഡോണയോടുള്ള ബഹുമാനാര്‍ത്ഥം ഇഗ്ളേഷ്യ മറഡോണിയാന എന്ന പേരിലാണ് ആരാധനാലയം പണിതത്. മറഡോണയോടുള്ള ആരാധന മൂത്ത് പള്ളിയിലെ സമയ ക്രമം പോലും താരത്തിന്റെ ജനനത്തീയതിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്.
മറഡോണയ്ക്കു 60 വയസ്സ് പൂര്‍ത്തിയായ ഈ വര്‍ഷത്തെ എ.ഡി. (ആഫ്റ്റര്‍ ഡീഗോ) 60 എന്നാണ് ഇവിടെയുള്ള ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എനിക്ക് യുക്തിസഹമായ ഒരു മതമുണ്ട്. അതാണ് കത്തോലിക്കാ സഭ.
എന്റെ ഹൃദയത്തില്‍ ഒരു മതമുണ്ട് അതാണ് ഡീഗോ മറഡോണ. മറഡോണയുടെ ഒരു ആരാധകന്‍ പറഞ്ഞു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്നു ശസ്ത്രക്രീയ നടത്തി സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് (രണ്ടാഴ്ച പിന്നിട്ടപ്പോള്‍) ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ മരണപ്പെട്ടത്.
അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചെറിയ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുമാണ് ലോക ഫുട്ബോള്‍ ചരിത്രത്തിന്റെ എക്കാലത്തെയും അറിയപ്പെടുന്ന ഒരു സൂപ്പര്‍ താരമായി മറഡോണ ലോക ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയത്.

