ബ്രിട്ടീഷ് തീരത്ത് ഭീകര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞു; അമ്പരന്ന് ശാസ്ത്രലോകം

ബ്രിട്ടീഷ് തീരത്ത് ഭീകര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞു; അമ്പരന്ന് ശാസ്ത്രലോകം

Breaking News Europe

ബ്രിട്ടീഷ് തീരത്ത് ഭീകര ജീവിയുടെ ജഡം കരയ്ക്കടിഞ്ഞു; അമ്പരന്ന് ശാസ്ത്രലോകം
ലണ്ടന്‍ ‍: ബ്രിട്ടനിലെ ഐന്‍സ്ഡേല്‍ ബിച്ചില്‍ കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞ വിചിത്ര ജീവിയുടെ മൃതശരീരം നാട്ടുകാരെയും ശാസ്ത്രലോകത്തെയും ഒരുപോലെ അമ്പരിപ്പിച്ചു.

15 അടി ഉയരമുള്ള കാഴ്ചയില്‍ ഭീകരത തോന്നിക്കുന്ന ജീവിയുടെ ജഡം ജൂലൈ 29-നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കണ്ടെത്തിയത്. എല്ലുകള്‍ പല ഭാഗത്ത് നിന്നും തൂങ്ങി കിടക്കുന്നുണ്ട്.

ഫേസ്ബുക്കില്‍ ഐന്‍സ്ഡേല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭീകര ജീവിയുടെ ചിത്രം വൈറലായത്. ഈ ജീവി ഏതാണ് എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ജീവിയുടെ സത്വം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് നാച്വറല്‍ ഇംഗ്ളണ്ടിലെ സീനിയര്‍ അഡ്വൈസര്‍ സ്റ്റീഫന്‍ ഐലിഫ് പറഞ്ഞു. 2017-ല്‍ ഫിലിപ്പൈന്‍സിലെ ബിച്ചിലും ഇതുപോലൊരു വിചിത്ര ജീവിയെ കണ്ടെത്തിയരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.