ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തുന്നു

ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തുന്നു

Asia Breaking News Top News

ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തുന്നു

ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ പുരാവസ്തു ശേഷിപ്പായ ചാവുകടല്‍ ചുരുളുകളുടെ പ്രദര്‍ശനം നവംബര്‍ 22 മുതല്‍ ആരംഭിച്ച് 2026 സെപ്റ്റംബര്‍ 7 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ഇതിനുള്ള സാഹചര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബൈബിള്‍ മ്യൂസിയത്തിലെ ചീഫ് ക്യുറേറ്റോറിയല്‍ ഓഫീസര്‍ ഡോ. ബേബി ഡ്യൂക്ക് ഒരു മാധ്യമത്തോടു പ്രതികരിച്ചു.

1947-നു മുമ്പ് നമ്മുടെ ഏറ്റവും മികച്ച എബ്രായ കയ്യെഴുത്തു പ്രതികള്‍ ഏകദേശം 1000 എഡിയില്‍ നിന്നാണ് വന്നത്. 1947-ല്‍ കുമ്രാനില്‍ ആദ്യത്തെ ഗുഹ കണ്ടെത്തിയപ്പോള്‍ അത് 1000 വര്‍ഷത്തെ കൈയ്യെഴുത്തു പ്രതി കൈമാറ്റത്തെ ഇല്ലാതാക്കി.

എബ്രായ ബൈബിള്‍ എങ്ങനെയായിരുന്നുവെന്നും യേശുവിന്റെയും ശിഷ്യന്മാരുടെയും കാലത്ത് ചുരുളുകള്‍ എങ്ങനെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

1940-കളില്‍ ആകസ്മികമായി ചുരുളുകള്‍ കണ്ടെത്തി. ഈ കണ്ടെത്തല്‍ മൂലം ബൈബിള്‍ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തെ മാറ്റി മറിച്ചു.

1946 അവസാനത്തിലോ 1947-ന്റെ തുടക്കത്തിലോ ബെഡൂവിയന്‍ കൌമാരക്കാര്‍ ചാവുകടലിന്റെ വടക്കു പടിഞ്ഞാറന്‍ തീരത്ത് ഇപ്പോള്‍ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പുരാതന വാസസ്ഥലമായ കുമ്രാനിനടുത്ത് അവരുടെ ആടുകളെ മേയ്ക്കുകയായിരുന്നു.

യുവ ഇടയന്മാരില്‍ ഒരാള്‍ ഒരു പാറക്കെട്ടിന്റെ വശത്തുള്ള ഒരു ദ്വാരത്തിലേക്ക് ഒരു പാറ എറിഞ്ഞു. ഒരു തകര്‍ന്ന ശബ്ദം കേട്ട് അത്ഭുതപ്പെട്ടു. ഗുഹകളില്‍ ചുരുളുകള്‍ നിറച്ച കളിമണ്‍ ഭരണികളുണ്ടായിരുന്നു.

പിന്നീട് സമീപത്തുള്ള മറ്റ് ഗുഹകളില്‍നിന്നും ചുരുളുകള്‍ കണ്ടെത്തി. എസ്ഥേറിനു പുറത്തുള്ള എല്ലാ പഴയ നിയമ പുസ്തകങ്ങളും കണ്ടെത്തലുകളില്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു.

യിസ്രായേല്‍ പുരാവസ്തു അതോറിട്ടി സംഘടിപ്പിക്കുന്ന 75-മത്തെ വാര്‍ഷിക ടൂറിന്റെ ഭാഗമായി ബൈബിള്‍ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ചാവു കടല്‍ ചുരുളുകള്‍ പര്യവേഷണം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്ന് ഡ്യൂക്ക് പറഞ്ഞു.

ചുരുളുകള്‍ക്കു പുറമേ യെരുശലേമില്‍ നിന്നുള്ള മറ്റ് പുരാവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.