പാസ്റ്റർ ജോസ് മാത്യു അവർകൾ വിടവാങ്ങി.
രണ്ടാഴ്ച മുമ്പ് ചാരുംമൂടിന് സമീപം വെച്ച് പാസ്റ്റർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു.
അപകട വിവരം അറിഞ്ഞ ഉടൻ ആളെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് അപകട വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചെങ്കിലും പിന്നീടാണ് പാസ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയാൻ കഴിഞ്ഞത്.
തഴക്കര ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകനും നല്ല സുവിശേഷ പ്രഭാഷകനും സുഹൃത്തുമായ പാസ്റ്ററുടെ വിയോഗം നാടിന് വലിയ നഷ്ടമാണ്. 

