ലെബനനിലെ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള അവസരമെന്ന് പ്രതീക്ഷ
യിസ്രായേലും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിനിടെ ലെബനനിലെ പരമ്പരാഗത ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വളരെയധികം പ്രതീക്ഷയിലാണെന്ന് റിപ്പോര്‍ട്ട്.
ഇപ്പോള്‍ രാജ്യത്ത് ദുര്‍ബ്ബലമായ നിഷ്പക്ഷതയില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്.
ഈ യുദ്ധം ഹിസ്ബുള്ളയുടെ എന്നെന്നേക്കുമായുള്ള സ്വാധീനം തകര്‍ക്കപ്പെടുത്തുമെന്നും മരോണൈറ്റ് കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവയ്ക്ക് പുനരുജ്ജീവനത്തിനുള്ള ചരിത്രപരമായ അവസരം ലഭിക്കുമെന്നുമാണ് ക്രിസ്ത്യന്‍ സമൂഹം വച്ചു പുലര്‍ത്തുന്നത്.
പോരാട്ടം തെക്കന്‍ ലെബനനില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയോ വിശാലമായ ഒരു പ്രാദേശിക സംഘര്‍ഷത്തിലേക്ക് വികസിക്കുകയോ അല്ലെങ്കില്‍ രാജ്യത്ത് യുദ്ധത്തെയും സമാധാനത്തെയും കുറിച്ചുള്ള തീരുമാനങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നത് എന്ന ആഴത്തിലുള്ള ചോദ്യം പരിഹരിക്കാതെ അക്രമം കുറയ്ക്കുന്ന ഒരു ക്രമീകരണത്തില്‍ അവസാനിക്കുകയോ ചെയ്തേക്കാം. 41 ലക്ഷം ആളുകള്‍ മാത്രം താമസിക്കുന്ന ലെബനനില്‍ 60-67 ശതമാനം മുസ്ളീങ്ങളാണ് ഉള്ളത്.
ക്രിസ്ത്യന്‍ സമൂഹം 30-35 ശതമാനം മാത്രമാണ്. നിലവില്‍ മുസ്ളീം ക്രിസ്ത്യന്‍ സൌഹാര്‍ദ്ദ അന്തരീക്ഷത്തിലാണ് മുന്നോട്ടു പോകുന്നത്.
പ്രസിഡന്റ് മാരോണൈറ്റ് കത്തോലിക്കനും, പാര്‍ലമെന്റ് സ്പീക്കര്‍ ഷിയാ മുസ്ളീമും, പ്രധാനമന്ത്രി സുന്നി മുസ്ളീമും പാര്‍ലമെന്റ് സീറ്റ് ക്രിസ്ത്യന്‍ മുസ്ളീം തുല്യമായി വിഭാഗിച്ചിരിക്കുകയുമാണ്.
രാജ്യത്ത് മുസ്ളീങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ക്രിസ്ത്യാനികള്‍ കുറയുന്ന അവസ്ഥയിലുമാണ്.
ഇറാന്‍ പിന്തുണയുള്ള ഒരു ഷിയാ ഇസ്ളാമിക രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ ഗ്രൂപ്പുമായ ഹിസ്ബുള്ളയ്ക്ക് ശക്തമായ ഒരു സൈനിക വിഭാഗവുമുണ്ട്.
ഇത് ലെബനീസ് സൈന്യത്തെക്കാള്‍ ശക്തമാണെന്നാണ് വിലയിരുത്തല്‍. ഹിസ്ബുള്ളയുടെ പ്രധാന ശത്രുവായി കാണുന്നത് യിസ്രായേലിനെയാണ്.
യുദ്ധത്തില്‍ ഹിസ്ബുള്ളയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് യിസ്രായേലിനുള്ളത്.

