പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ സംഗമം നടത്തി
ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ , വര്‍ക്കല, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ സംഗമം നടത്തി.
ആറ്റിങ്ങലിനു സമീപമുള്ള ചെമ്പകമംഗലം ഐ.പി.സി. ഹാളില്‍ നടന്ന സംഗമത്തില്‍ ആറ്റിങ്ങല്‍ , വര്‍ക്കല, ചിറയിന്‍കീഴ്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ശുശ്രൂഷകന്മാരും പി.സി.ഐ. ഭാരവാഹികളും ജനറല്‍ കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.
വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ. ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ , ഏബ്രഹാം ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു. ആക്രമണങ്ങള്‍ക്ക് വിധേയരായ ആറ്റിങ്ങല്‍ സഭയിലെ പാസ്റ്റര്‍ കെ. തുളസീധരനും, വര്‍ക്കല ചര്‍ച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഹെന്റ്റി പെരേരയും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു.
പാസ്റ്റര്‍ ജിജി ചാക്കോ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം വഹിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍
ജെ. ജോസഫ് പി.സി.ഐ.യുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മീഡിയ കണ്‍വീനര്‍ അജി കുളങ്ങര സ്വാഗതവും ട്രഷറാര്‍ മോന്‍സി മാങ്കുളങ്ങര നന്ദിയും പറഞ്ഞു. പാസ്റ്റര്‍മാരായ എം.കെ. കരുണാകരന്‍ , പി.സി. വര്‍ഗീസ്, ജോസ് ജോര്‍ജ്ജ്, ഒ.ജെ. മാത്യു, പി.ജി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രാര്‍ത്ഥിച്ചു.