മദര്‍ തെരേസയുടെ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി
മദര്‍ തെരേസയുടെ സന്യാസിനിമാരെ നിക്കരാഗ്വ പുറത്താക്കി മനാഗ്വ: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അംഗങ്ങളായ സന്യാസിനിമാരെ രാജ്യത്തുനിന്നും പുറത്താക്കി നിക്കരാഗ്വ. മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സന്യാസിനിമാരെയാണ് പുറത്താക്കിയത്. പോലീസ് 18 സന്യാസിനിമാരെ ബസില്‍ അതിര്‍ത്തിയിലെത്തിച്ചശേഷം കാല്‍നടയായി അയല്‍ രാജ്യമായ കോസ്റ്ററിക്കയിലേക്കു പറഞ്ഞുവിടുകയായിരുന്നു. ധനശ്രോതസ്സ് വെളിപ്പെടുത്തിയില്ല എന്നാരോപിച്ച് കഴിഞ്ഞമാസം 28-നു മിഷണറീസ് ഓഫ് ചാരിറ്റിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. 2018 മുതല്‍ ഇതേ കാരണം പറഞ്ഞ് ഇരുനൂറിനു മുകളില്‍ സംഘടനകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ട്. […]
Continue Reading