നിലക്കടലയുടെ ഗുണങ്ങള്‍

Convention Features Health

നിലക്കടലയുടെ ഗുണങ്ങള്‍
നിലക്കടല (കപ്പലണ്ടി) കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരില്ല. വീട്ടിലിരുന്നും യാത്രാവേളകളിലും പാര്‍ക്കുകളിലും ഒക്കെയിരുന്ന് നിലക്കടല കൊറിക്കുന്നത് പലര്‍ക്കും ശീലമാണ്.

 

നിലക്കടല നിത്യവും കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ സമൃദ്ധിയിയി അടങ്ങിയിട്ടുണ്ട്. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ വിറ്റാമിന്‍ ഇയും, ബി 6ഉം നിലക്കടലയില്‍ ധാരാളമുണ്ട്.

 

ഗര്‍ഭിണികള്‍ നിലക്കടല കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു സഹായകരമാകും. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ മൃദുലവും ഈര്‍പ്പവുമുള്ളതായി നിലനിര്‍ത്തുന്നു.

 

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ യൌവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും കൃത്യമായ അളവില്‍ നിലക്കടല കഴിച്ചാല്‍ രക്തക്കുറവ് ഉണ്ടാകില്ല.

 

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ നിലക്കടലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

 

ശരീരത്തിന് ബലവും കായികശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ദഹനക്രീയ സുഗമമായി നടക്കാന്‍ നിലക്കടല കഴിക്കുന്നതു നല്ലതാണ്.