ഭക്ഷണം കഴിച്ചയുടനെ പോയികിടന്ന് ഉറങ്ങരുത്

ഭക്ഷണം കഴിച്ചയുടനെ പോയികിടന്ന് ഉറങ്ങരുത്

Health

ഭക്ഷണം കഴിച്ചയുടനെ പോയികിടന്ന് ഉറങ്ങരുത്

ഭക്ഷണം കഴിച്ചയുടന്‍ പോയിക്കിടന്ന് ഉറങ്ങരുതെന്ന് പണ്ടുമുതലേ പറയാറുണ്ട്. രാത്രിയിലെ ഭക്ഷണം കഴിച്ചശേഷം ഒരു പത്തു മിനിറ്റ് നടന്നാല്‍ വളരെയധികം ഗുണമാണ് ശരീരത്തിനു ലഭിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

ഉറക്ക പ്രശ്നമുള്ളവര്‍ക്ക് അത്താഴശേഷമുള്ള നടത്തം ഏറെ ഗുണം ചെയ്യും. ഇത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. മനസിനെ വിശ്രാന്തിയിലാക്കാനും സുഖകരമായ ഉറക്കത്തിനും സഹായിക്കുന്നു.

അത്താഴശേഷമുള്ള നടത്തം ദഹനത്തിനും സഹായിക്കും. അതുപോലെ പോഷഗങ്ങളുടെ ആഗീരണത്തിനും ഉപകരിക്കും.

ഭക്ഷണം കഴിച്ചശേഷം നമ്മള്‍ ചലിക്കുമ്പോള്‍ ശരീരം വൈറ്റണിനുകളെയും ധാതുക്കളെയും കൂടുതല്‍ ഫലപ്രദമായി പ്രോസസ് ചെയ്യുകയും ഭക്ഷണത്തില്‍നിന്ന് പരമാവധി പോഷകങ്ങളെ ആഗീരണം ചെയ്യുകയും ചെയ്യും.

അത് ശരീരത്തിനു കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. രാത്രിയിലെ ചെറു നടത്തം ഓര്‍മ്മശക്തി മെച്ചപ്പെടുത്തും.

അത്താഴം കഴിഞ്ഞശേഷം നടന്നാല്‍ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം വര്‍ദ്ധിച്ചു വരികയും ഇത് ചിന്തകള്‍ക്ക് വ്യക്തത വരുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.