പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനു മുമ്പ് അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനു മുമ്പ് അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

Health Others

പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനു മുമ്പ് അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പുതിയ വസ്ത്രങ്ങള്‍ കൈയ്യില്‍ കിട്ടിയാല്‍ വലിയ സന്തോഷമാണേവര്‍ക്കും. അവ പെട്ടന്നു തന്നെ അണിയാനുള്ള താല്‍പ്പര്യമാണുണ്ടാകുന്നത്.

എന്നാല്‍ ഈ ശീലം അപകടമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുതിയ വസ്ത്രങ്ങള്‍ വാങ്ങി വീട്ടില്‍ വന്നാലുടന്‍ അവ നന്നായി കഴുകി ഉണക്കിയശേഷം മാതക്രമേ ഉപയോഗിക്കാവു എന്ന് ഓര്‍പ്പിക്കുകയാണ്.

പല ഘട്ടങ്ങളിലായി വിവിധ മെഷീനുകളിലൂടെ കയറിയിറങ്ങി വരുന്ന തുണിത്തരങ്ങള്‍ ധാരാളം രാസ പദാര്‍ത്ഥങ്ങളും പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ട്.

ഇവ കഴുകാതെ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ ചെറിയ സുഷിരങ്ങളിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ച് വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതയുണ്ട്.

അലര്‍ജി, ശ്വാസകോശ പ്രശ്നങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും ഇവ കാരണമായേക്കാം. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചില പുതിയ വസ്ത്രങ്ങളില്‍ സ്റ്റാഫൈലോകോക്കസ് ഒറിയസ് പോലുള്ള ബാക്ടീരിയാകള്‍ അടങ്ങിയിരിക്കും.

ഇത് ചര്‍മ്മത്തില്‍ അണുബാധകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് വലിയ ഫാക്ടറികളിലാണ്.

വസ്ത്ര നിര്‍മ്മാതാക്കള്‍ തുണിയുടെ രൂപ ഘടന, ഈട് എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഉല്‍പ്പാദന പ്രക്രീയയില്‍ വിവിധ രാസ വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.