വാഴപ്പഴവും ഉരുളക്കിഴങ്ങും അമിതമായാലും അപകടം
വാഴപ്പഴവും ഉരുളക്കിഴങ്ങും നമ്മുടെ ഭക്ഷണങ്ങളില്‍ പ്രീയപ്പെട്ടവയാണ്. ഇവ പതിവായി ധാരാളം കഴിക്കുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് നല്ലതാണ്.
ഇവയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പര്‍ കലീമിയ.
യുവാക്കള്‍ക്കുപോലും വരാന്‍ സാദ്ധ്യതയുള്ള ഹൃദ്രോഗമാണിത്.
ഹൃദയാരോഗ്യത്തിനു പൊട്ടാസ്യം ആവശ്യമാണ്. എന്നാല്‍ ആവശ്യത്തിലും അധികമായാല്‍ അത് അപകടമാണ്. ഇതുമൂലം ഹൃദയമിടിപ്പ് താളം തെറ്റും.
ചിലരില്‍ ഒരു ചെറിയ അസന്തുലിതാവസ്ഥപോലും പെട്ടന്നുള്ള ഹൃദയസ്തംഭനത്തിനു കാരണമായേക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ ഗുരുതരമായ വൃക്ക രോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവയിലേക്ക് നയിച്ചേക്കാം.
ഇതിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ക്ഷീണം, മരവിപ്പ്, കൈകാലുകളില്‍ അസ്വസ്ഥത, ഓക്കാനം, ക്രമാതീതമായ ഹൃദയമിടിപ്പ്, ശ്വസ തടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.