മഴക്കാലത്ത് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണം ഇതാണ്
മഴക്കാലം വൈറസുകളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച വേഗത്തിലാക്കുമെന്നതിനാല്‍ രോഗബാധയ്ക്കു സാദ്ധ്യതകളേറെയാണ്.
അതിനാല്‍ കാലാവസ്ഥയ്ക്കു യോജിച്ച ഭക്ഷണ രീതിയും പാലിക്കുന്നതു നല്ലതാണ്. ദഹിക്കാന്‍ പ്രയാസമുള്ളതും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ലഘുവായ ഭക്ഷണം കഴിക്കുക എന്നതാണ് മഴക്കാലത്ത് ആരോഗ്യ ദായകം. നല്ല ഭക്ഷണത്തിനായി വിദഗ്ദ്ധരുടെ നിര്‍ദ്ദേശം അനുസരിച്ച് മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലതാണ്.
തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ന്നുള്ള കഞ്ഞി കുടിക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും വളരെ ഉത്തമം.

