വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍
രാവിലെ ഒരു ഗ്ളാസ് നാരങ്ങാവെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ഒരു നാരങ്ങയില്‍ 31 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ദൈനംദിന ആവശ്യത്തിന്റെ 51 ശതമാനം വിറ്റാമിന്‍ സി വരെ ഇങ്ങനെ ലഭിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
ഇത് ധമനികളിലെ തടസ്സം നീക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഹൃദ്രോഗങ്ങള്‍ , ഹൃദായാഘാതം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകള്‍ അലിയിക്കുന്നതിനും സഹായകരമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിച്ച് വിഷവസ്തുക്കളെ നീക്കം ചെയ്യും. പ്രതിരോധശേഷി കൂട്ടുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ചൂടു കൂടിയ വെള്ളം ഉപയോഗിച്ച് നാരങ്ങാവെള്ളം തയ്യാറാക്കരുത്. അള്‍സര്‍ രോഗികളും വയറിന് മറ്റ് അസുഖങ്ങള്‍ ഉള്ളവരും നാരങ്ങാ വെള്ളം ഒഴിവാക്കുക.