ചാമ്പയ്ക്കായുടെ ഔഷധ ഗുണങ്ങള്‍
കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പഴവര്‍ഗ്ഗമാണ് ചാമ്പയ്ക്ക. ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ചാമ്പയ്ക്കായ്ക്കു ചാമ്പങ്ങാ, ജാമ്പയ്ക്ക, ഉള്ളിയാമ്പങ്ങ എന്നീ പേരുകളുമുണ്ട്.
ജലാംശം കൂടുതലുള്ള ചാമ്പയ്ക്ക വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നതു തടയും. അതുകൊണ്ട് വയറിളക്കമുള്ള സമയത്ത് ചാമ്പയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.
സോഡിയം, അയേണ്‍ , പൊട്ടാസ്യം, പ്രോട്ടീന്‍ , ഫൈബര്‍ , വൈറ്റമിന്‍സ് എന്നിവയാല്‍ സമ്പുഷ്ടമാണ് ചാമ്പയ്ക്ക. പച്ചയ്ക്കോ അച്ചാറിട്ടോ കഴിക്കാവുന്നതാണ്. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് തിമിരം, ഹ്രസ്വദൃഷ്ടി, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കും ഇതിന്റെ പൂക്കള്‍ പനിക്കും മരുന്നാണ്.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രഹേഹ രോഗികള്‍ക്കും ഇത് കഴിക്കാവുന്നതാണ്. ദഹന പ്രശ്നങ്ങള്‍ക്കും സ്ത്രീകളിലെ സ്തനാര്‍ബുദ സാദ്ധ്യതയ്ക്കും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനും ഇത് പരിഹാരമാണ്.