ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും വിശ്വാസത്തില്‍വന്ന യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും വിശ്വാസത്തില്‍വന്ന യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Africa Breaking News

ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും വിശ്വാസത്തില്‍വന്ന യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം
നെയ്റോബി: കിഴക്കന്‍ ഉഗാണ്ടയില്‍ മുസ്ളീം ഷെയ്ക്കിന്റെ കുടുംബത്തില്‍നിന്നും യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.

ജൂണ്‍ 27-ന് കിബുക്കു ജില്ലയില്‍ നങ്കോടോയിലാണ് സംഭവം. ഷെയ്ക്കും ഹാജിമാരുമൊക്കെയുള്ള യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍നിന്നും അടുത്തകാലത്ത് ക്രിസ്ത്യാനിയായ അബുദ്ളവാലി കിജ്വാലേ (39) എന്ന യുവാവിനെയാണ് സഹോദരന്‍ മുസോഗ മുര്‍ഷിദ് വടിവാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

അബുദ്ളവാലി പതിവായി ക്രിസ്ത്യന്‍ റേഡിയോയിലൂടെ ക്രിസ്ത്യന്‍ പരിപാടികള്‍ കേള്‍ക്കാറുണ്ടായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മുസോഗ “നീ ഇപ്പോഴും മുസ്ളീം തന്നെയാണോ? അതോ ക്രിസ്ത്യാനിയായോ?” എന്നു അബുദ്ളവാലിയോടു ചോദിച്ചു. അതിനു മറുപടിയായി ‘ഞാന്‍ ക്രിസ്തുവിനുവേണ്ടിയുള്ളവന്‍ ‍’ എന്നു പറഞ്ഞു.

തുടര്‍ന്നു പ്രകോപിതനായ സഹോദരന്‍ വടിവാളുകൊണ്ട് അബുദ്ളവാലിയുടെ തലയില്‍ വെട്ടുകയായിരുന്നു.
രക്തംചിന്തി താഴെവീണ അബുദ്ളവാലി മരിച്ചുവെന്നു കരുതി സഹോദരന്‍ വേഗം സ്ഥലം വിട്ടു.

തുടര്‍ന്നു ഒരു ഗ്രാമീണന്‍ മുറിവേറ്റ അബുദ്ളവാലിയെ കാണുകയും ഉടന്‍തന്നെ കമ്പസിര ടൌണിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ നഷ്ടമായില്ല. അബുദ്ളവാലി അപകടനില തരണം ചെയ്തുവെങ്കിലും സാധാരണ നിലയിലേക്ക് എത്തുവാന്‍ സമയം എടുക്കുമെന്നു ഡോക്ടര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.