മങ്ങാനത്ത് യൂത്ത് റിട്രീറ്റ്

Convention

മങ്ങാനത്ത് യൂത്ത് റിട്രീറ്റ്
കോട്ടയം: ഓള്‍ ഇന്ത്യാ പ്രെയര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യുവജനങ്ങളെ ക്രൈസ്തവ ദൌത്യ നിര്‍വ്വഹണത്തിനായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 9-11 വരെ മങ്ങാനം ക്രൈസ്തവാശ്രമത്തില്‍ യൂത്ത് റിട്രീറ്റ് നടക്കും.

 

ഓപ്പറേഷന്‍ അഗാപ്പെ കോഓര്‍ഡിനേറ്റര്‍ സുവി. സാം സി. സാമുവേല്‍ ഉദ്ഘാടനം ചെയ്യും.

 

പാസ്റ്റര്‍ പ്രിന്‍സ് തോമസ്, രാജേഷ് ഏലപ്പാറ, ഡോ. സുധീപ്, കോശി കുര്യന്‍ ‍, ഡോ. ബെഞ്ചമിന്‍ ജോര്‍ജ്ജ്, ഡോ. നിഖില്‍ ഗ്ളാഡ്സണ്‍ ‍, ഡോ. അജീഷ്. ബ്രദര്‍ അജി തിരുവനന്തപുരം, ജേക്കബ് പീരുമേട്, മനുവൈവാം, പാസ്റ്റര്‍ ഫെയ്ത്ത് ഫിലിപ്പോസ് എന്നിവര്‍ ക്ളാസെടുക്കും. ക്വയറ്റ് റ്റൈം, കൌണ്‍സിലിംഗ്, ദൃശ്യമാദ്ധ്യമങ്ങളിലൂടെയുള്ള മിഷന്‍ ബോധവത്ക്കരണം തുടങ്ങിയവ ഉണ്ടായിരിക്കും.

 

സണ്ണി ജോസഫ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. 99465 69210.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.