അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ പാസ്റ്റേഴ്സ് മീറ്റിംഗ്.
വിളപ്പിൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയിലെ വിളപ്പിൽ സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കരുവിലാഞ്ചിക്കുഴി എ.ജി. ചർച്ചിൽ നടക്കും.
യോഗത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ ടി.വി. പൗലോസ് ശുശ്രൂഷിക്കും.
സെക്ഷൻ പ്രസ്ബിറ്റർ വി.വി. ജോൺ യോഗം ഉദ്ഘാടനം ചെയ്യും.
സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് ജോസഫ്, ട്രഷറർ പാസ്റ്റർ ഗിൽബർട്ട് സാം എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
സെക്ഷനിലെ എല്ലാ ശുശ്രൂഷകരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സെക്ഷൻ ക്വയർ സംഗീതാരാധന നിർവഹിക്കും.

