‘ഗ്രേറ്റ് കമ്മീഷൻ -2026’ വാർഷിക സമ്മേളനം ജനു. 25 മുതൽ
കോഴിക്കോട്: ഇൻഹിസ് പാത്ത് മിഷൻസ് ഒരുക്കുന്ന ഗ്രേറ്റ് കമ്മീഷൻ- 26 വാർഷിക സമ്മേളനം ജനുവരി 25, 26 തീയതികളിൽ (ഞായർ, തിങ്കൾ)
കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള കെപിസി ഫിലാദൽഫിയ സഭ ഹാളിൽ നടക്കും.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന സമ്മേളനങ്ങളിൽ ബൈബിൾ പ്രഭാഷകരായ പാസ്റ്റർ കെ.എ.എബ്രഹാം, പാസ്റ്റർ കെ.കെ. മാത്യു എന്നിവർ പ്രസംഗിക്കും.
26ന് രാവിലെ 10 മുതൽ 1 മണി വരെ പകൽ സമ്മേളനവും ഉണ്ടായിരിക്കും.
ഇൻഹിസ് പാത്ത് മിഷൻസ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

