പിവൈസി വേ ഓഫ് ഹോപ്പ് ലൈവ് ബൈബിൾ ക്വിസ്

പിവൈസി -വേ ഓഫ് ഹോപ്പ് ലൈവ് ബൈബിൾ ക്വിസ്

Breaking News India Kerala

പിവൈസി വേ ഓഫ് ഹോപ്പ് ലൈവ് ബൈബിൾ ക്വിസ്

തിരുവല്ല: ലോക്ഡൗൺ കാലത്ത് പെന്തക്കോസ്ത് യൂത്ത് കൗൺസിലും വേ ഓഫ് ഹോപ്പ് ഇൻ്റെർനാഷണലും സംയുക്തമായി ലൈവ് ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു.

ലോകത്ത് എവിടെ നിന്നും ആർക്കും ഈ ബൈബിൾ ക്വിസിൽ പങ്കുചേരാമെന്നതാണ് പ്രത്യേകത.എപ്രിൽ 23, 24,25 തീയതികളിൽ രാവിലെ 10.30 ന് പെന്തക്കോസ്തു യൂത്ത് കൗൺസിലിൻ്റെ ഗ്രൂപ്പിൽ നടക്കുന്ന ലൈവിലായിരിക്കും ചോദ്യങ്ങൾ ചോദിക്കുന്നത്.

ഓരോ ദിവസവും 50 ചോദ്യങ്ങൾ വീതം ഉണ്ടാകും.ഇതിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഏറ്റവും ആദ്യം ഉത്തരം കമൻ്റു ചെയ്യുന്നവർക്കായിരിക്കും സമ്മാനം.ഒന്നാം സമ്മാനം: 4000 രുപയും രണ്ടാം സമ്മാനം 2000 രൂപയും മുന്നാം സമ്മാനം1000 രൂപയും ലഭിക്കും. പിവൈസി ഗ്രൂപ്പിലേക്കുള്ള ലിങ്ക്: https://www.facebook.com/groups/pyc14022017/