18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കരുതരുതെന്ന് ചൈന

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കരുതരുതെന്ന് ചൈന

Breaking News Global

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കരുതരുതെന്ന് ചൈന
ബീജിംഗ്: ക്രൈസ്തവരെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ചൈനയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളാക്കരുതെന്ന് കര്‍ക്കശ നിലപാടുകള്‍ എടുക്കുന്നതായി ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന എറിക് ബര്‍ക്വിന്‍ പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ കാടത്ത നിയമത്തിന്റെ ഗൌരവം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിത്തന്നത്.

ചൈനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ ക്രൈസ്തവ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ചര്‍ച്ചുകള്‍ വ്യാപകമാകുന്നതിനോടൊപ്പം സണ്ടേസ്കൂളുകളും, കുട്ടികള്‍ക്ക് ആത്മ പ്രചോദനമുണ്ടാക്കുന്ന ആത്മീക പരിപാടികളും അടുത്ത കാലത്ത് വര്‍ദ്ധിച്ചുകൊണ്ടിരുന്നതാണ് കാരണം.

ചൈന കര്‍ത്താവിനെ അറിയുന്ന എന്നു മനസ്സിലാക്കിയ ഭരണകൂടം ചര്‍ച്ചുകളില്‍നിന്നും കുട്ടികളെ വിലക്കുകയും, സണ്ടേസ്കൂളുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

18 വയസ്സിനു താഴെയുള്ള കുട്ടികളെ ക്രിസ്ത്യാനികളായി കണക്കാക്കാന്‍ അനുവദിക്കുന്നില്ലെന്നും ക്രൈസ്തവര്‍ ആരോപിക്കുന്നു. ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ മിഷണറിമാരെ ക്ഷണിക്കാന്‍ പാസ്റ്റര്‍മാര്‍ ഭയപ്പെടുന്നുവെന്നും എറിക് പറയുന്നു.