വീട്ടില്‍ വളര്‍ത്തിയ സിംഹങ്ങള്‍ യുവാവിനെ കൊന്നുതിന്നു
പ്രാഗ്: പൊന്നുപോലെ വളര്‍ത്തി പരിപാലിച്ച സിംഹങ്ങളുടെ കടിയേറ്റ് യുവാവിനു ദാരുണാന്ത്യം. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്ളിക്കിലെ സെഡോവ് എന്ന സ്ഥലത്തെ മൈക്കിള്‍ പ്രഡോക് (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വീട്ടില്‍ വളര്‍ത്തിയ ഒമ്പത് വയസ്സുള്ള ആണ്‍സിംഹത്തിന്റെയും അതിന്റെ ഇണയായ പെണ്‍ സിംഹത്തിന്റെയും ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അനുമതി ഇല്ലാതെയാണ് ഇയാള്‍ സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തിയിരുന്നത്.
പ്രഡോക്കിന്റെ പിതാവാണ് ദാരുണ സംഭവം ആദ്യം കണ്ടത്.
കഴിഞ്ഞ ദിവസം പതിവില്ലാത്ത അലര്‍ച്ച കേട്ട അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ സിംഹത്തിന്റെ കൂട്ടിനുള്ളില്‍ മൈക്കിളിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ കുറെ ഭാഗങ്ങള്‍ സിംഹങ്ങള്‍ തിന്നു തീര്‍ത്തിരുന്നു. പോലീസ് സിംഹങ്ങളെ വെടിവെച്ചുകൊന്നതിനുശേഷമാണ് മൈക്കിളിന്റെ മൃതദേഹം പുറത്തെടുത്തത്.
2016 മുതലാണ് മൈക്കിള്‍ ആണ്‍ സിംഹത്തെ വീട്ടില്‍ വളര്‍ത്തിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പെണ്‍ സിംഹത്തെയും കൊണ്ടുവന്നു. വന്യമൃഗങ്ങളെ നിയമവിരുദ്ധമായി വളര്‍ത്തിയതിനു ഇയാള്‍ക്ക് പിഴ അടയ്ക്കേണ്ടി വന്നിരുന്നു. മൃഗങ്ങളെ വളര്‍ത്തിയിരുന്നതിനാല്‍ മറ്റാരെയും വീട്ടു വളപ്പിലേക്കു വരാന്‍ മൈക്കിള്‍ അനുവദിച്ചിരുന്നില്ല.
Comments are closed.