കാന്‍സറിനെ ചെറുക്കാന്‍ ചക്കയും കുടം പുളിയും
നാട്ടിമ്പുറങ്ങളില്‍ അദ്ധ്വാനിക്കാതെ ലഭിക്കുന്ന രണ്ടു ഫലങ്ങളാണ് ചക്കയും കുടം പുളിയും. അതുകൊണ്ടുതന്നെ ഇവയൊക്കെ ചിലര്‍ക്ക് നിസ്സാരമായി തോന്നും.
പക്ഷെ ഇവ രണ്ടിന്റെയും ഗുണം വലുതാണെന്ന് അധികമാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അര്‍ബുദം വരാതിരിക്കാന്‍ ആഹാരത്തില്‍ ചക്കയും, കുടം പുളിയും ശീലമാക്കുന്നത് ഗുണകരമാണെന്നാണ് കൊല്ലം ആയൂര്‍വേദ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സി.എ. രവീന്ദ്രന് സാക്ഷ്യപ്പെടുത്തുന്നത്.
വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. ചക്കക്കുരു ഉപയോഗിച്ച് കുട്ടികള്‍ക്കായി തയ്യാറാക്കാവുന്ന ടോണിക്കും ആയൂര്‍വേദത്തില്‍ പറയുന്നുണ്ട്. ചക്കക്കുരുവിന്റെ കരിന്തൊലി കളയരുത്.
ഇതിലാണ് ഔഷധ ഗുണമുള്ളത്. ചക്കക്കുരു മണലില്‍ ഇട്ടു നനയാതെ സൂക്ഷിച്ചു വയ്ക്കണം. നാളുകള്‍ക്കുശേഷം ഇതെടുത്ത് വറുത്ത് തൊലി കളയണം. കരിന്തൊലി കളയാതെ ഉരലില്‍ ഇട്ടു പൊടിച്ച് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം. ചെറുപ്പത്തില്‍ ഈ ടോണിക്ക് കുട്ടികള്‍ക്ക് കൊടുക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിന് ഉത്തമമാണ്.

