യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

Asia Breaking News West Asia

യുദ്ധത്തിനിടയിലും ലോക സന്തുഷ്ട രാജ്യങ്ങളില്‍ യിസ്രായേല്‍ 8-മത്

2026-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 9-ാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്.

ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും പുറത്തിറക്കുന്ന ഈ റിപ്പോര്‍ട്ടില്‍ 140-ലധികം രാജ്യങ്ങളുണ്ട്.

യിസ്രായേല്‍ യുദ്ധ പോര്‍ക്കളത്തിലായിട്ടും കഴിഞ്ഞ വര്‍ഷത്തിലേതുപോലെതന്നെ 8-മത്തെ സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യ 116-മത്തെ സ്ഥാനത്താണ്. ആദ്യ പത്ത് രാഷ്ട്രങ്ങളില്‍ ഫിന്‍ലാന്‍ഡ്, ഐസ്ളാന്‍ഡ്, ഡെന്‍മാര്‍ക്ക്, കോസ്റ്ററിക്ക, സ്വീഡന്‍, നോര്‍വേ, നെതര്‍ലാന്‍ഡ്, യിസ്രായേല്‍, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്.

ഏറ്റവും സന്തുഷ്ടി കുരഞ്ഞ രാജ്യം അഫ്ഗാനിസ്ഥാനാണ്. അമേരിക്ക (25), യു.എ.ഇ. (21), സൌദി അറേബ്യ (22).
ജിഡിപി, സാമൂഹിക പിന്തുണ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക വിലയിരുത്തുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.