യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

Asia Breaking News West Asia

യിസ്രായേല്‍ തീരത്തുനിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധക്കാരുടെ വാള്‍ കണ്ടെത്തി.

യെരുശലേം: വടക്കന്‍ യിസ്രായേല്‍ തീരദേശ നഗരമായ ഹൈഫയുടെ തെക്ക് ഡോര്‍ ബിച്ചില്‍നിന്ന് 12-മത്തെ നൂറ്റാണ്ടിലെ കുരിശു യുദ്ധ വാള്‍ കണ്ടെത്തി.

ഹൈഫ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഷ്ലേമി കാറ്റ്സ് കടലില്‍ നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാള്‍ കണ്ടെത്തിയത്. സി റ്റി സ്കാനുകള്‍ സൂചിപ്പിക്കുന്നത് 39.3 ഇഞ്ച് (ഒരു മീറ്റര്‍) നീളമുള്ള വാള്‍ ഒരു കുരിശു യുദ്ധ യോദ്ധാവ് ഉപയോഗിച്ചതായിരിക്കാമെന്നും, യൂറോപ്പില്‍നിന്ന് വിശുദ്ധ ഭൂമിയിലേക്ക് കൊണ്ടുവന്നതാകാമെന്നും പറയുന്നു.

മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് മുങ്ങള്‍ വിദഗ്ദ്ധര്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും, പുരാവസ്തുക്കള്‍ കൊള്ളയടിക്കുന്നവരാണെന്ന് ഭയന്ന് അദ്ദേഹം അവരെ ഓടിച്ചു കളഞ്ഞതായും, ഒടുവില്‍ കടല്‍ത്തീരത്തുനിന്നും പുരാവസ്തു കണ്ടെത്തുകയും ചെയ്തു.

ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ കാറ്റ്സ് സര്‍വ്വകലാശാലയുടെ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ടു. അവര്‍ യിസ്രായേല്‍ പുരാവസ്തു വകുപ്പിനെ അറിയിച്ചു.

തുടര്‍ന്ന് അവര്‍ വാള്‍ കൊണ്ടുപോയി . ഹൈഫ സര്‍വ്വകലാശാലയിലെ സമുദ്ര നാഗരികതയുടെ വകുപ്പിലെ ഡോ. സാറാ ലിന്‍ഡ് മധ്യകാലഘട്ടത്തിലെ ക്രിസ്തുമതത്തിന്റെ വിശാലമായ പശ്ചാത്തലത്തിലാണ് കുരിശു യുദ്ധക്കാരുടെ വാളിനെ പ്രതിനിധീകരിച്ചത്.

2021-ല്‍ വടക്കന്‍ യിസ്രായേലിലെ കാര്‍മല്‍ തീരത്ത് സ്കൂബ ഡൈവിംഗിനിടെ മറ്റൊരു സമാനമായ വാള്‍ കാറ്റ്സ് കണ്ടെത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.