മൊജ്തബ ഖമേനി ലണ്ടനില്‍ യിസ്രായേല്‍ എംബസിക്ക് സമീപം വീടുകള്‍ സ്വന്തമാക്കി, 4 ചാരന്മാര്‍ അറസ്റ്റില്‍.
ലണ്ടന്‍: ഇറാന്‍ നേതാവ് ആയത്തുള്ള ഖമേനിയുടെ മകനും ഇസ്ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ സീനിയര്‍ നേതാവുമായ മൊജ്തബ ഖമേനിക്ക് ലണ്ടനിലെ യിസ്രായേല്‍ എംബസിക്കുനേരെ അഭിമുഖമായി രണ്ട് ആഡംബര അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമായുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിംഗ്ടണിലുള്ള ആറാം നിലയിലും ഏഴാം നിലയിലുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ 2014-ലും 2016-ലും ഒരു ഫ്രണ്ട്മാന്‍ വഴി വാങ്ങിയതാണ്.
എംബസി കെട്ടിടത്തിന്റെ 50 മീറ്ററില്‍ താഴെ മാത്രം പിന്നിലായുള്ളത്.
ഉദ്യാന സംഭാഷണങ്ങളുടെ ഓഡിയോ ക്യാപ്ചര്‍, കെട്ടിടത്തിനുള്ളില്‍നിന്ന് സംസാരം പോലും പുറത്തെടുക്കല്‍ എന്നിവയുള്‍പ്പെടെ ജീവനക്കാരയും സന്ദര്‍ശകരെയും നിരീക്ഷിക്കാന്‍ ഈ സ്ഥലം അനുവദിച്ചെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇറാനുവേണ്ടി ചാരപ്പണി നടത്തിയെന്ന് സംശയിക്കുന്ന നാലുപേരെ ലണ്ടനില്‍ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുള്ളത്.

