കിഴക്കന്‍ ലണ്ടനിലെ പുരാതന യഹൂദ സിന്നഗോഗ് വാങ്ങാന്‍ മുസ്ളീം സമൂഹം

കിഴക്കന്‍ ലണ്ടനിലെ പുരാതന യഹൂദ സിന്നഗോഗ് വാങ്ങാന്‍ മുസ്ളീം സമൂഹം

Breaking News Europe

കിഴക്കന്‍ ലണ്ടനിലെ പുരാതന യഹൂദ സിന്നഗോഗ് വാങ്ങാന്‍ മുസ്ളീം സമൂഹം

ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ അവശേഷിക്കുന്ന അവസാനത്തെ സിന്നഗോഗുകളില്‍ ഒന്നായ നെല്‍സണ്‍ സ്ട്രീറ്റ് സിന്നഗോഗ് വാങ്ങുന്നതിനായി ഒരു മുസ്ളീം സമൂഹം 2,35,000 പൌണ്ട് നിക്ഷേപിക്കുകയും ധനസമാഹാരം നടത്തുകയും ചെയ്തു.

ഫെഡറേഷന്‍ ഓഫ് സിന്നഗോഗ് ഉടമസ്ഥതയിലുള്ള നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം അടുത്തയാഴ്ച ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

അതിന്റെ ഗൈഡ് വില 2 മില്യണ്‍ പൌണ്ട് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ചാപ്പലിലെ ആഷുദിബി മുസ്ളീം സമൂഹമാണ് ഈ പ്രോപ്പര്‍ട്ടി വാങ്ങി ഒരു മോസ്ക്, കൂട്ടായ്മ, വിദ്യാഭ്യാസ കേന്ദ്രം എന്നിവയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.

സൈറ്റ് സുരക്ഷിതമാക്കുന്നതിനായി 9 മാസത്തിനുള്ളില്‍ 2.2 മില്യണ്‍ പൌണ്ട് സമാഹരിക്കാനും പുനരുദ്ധാരണത്തിനായി 1.1 മില്യണ്‍ പൌണ്ട് കൂടി സമാഹരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഒരു ഓണ്‍ലൈന്‍ അപ്പീലില്‍ ആഷാദിബി പറഞ്ഞു.

2008-ല്‍ സ്ഥാപിതമായ ആഷാദിബി വിവിധയിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സ്വന്തമായി ഇടം കയ്യടക്കി. അവര്‍ക്ക് പൊതുവായ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരുകാലത്ത് ലണ്ടനിലെ യഹൂദ സാന്നിദ്ധ്യത്തിന്റെ ഹൃദയ ഭൂമിയായിരുന്ന നെല്‍സണ്‍ സ്ട്രീറ്റില്‍ 1923-ല്‍ ആണ് ഈ സിന്നഗോഗ് തുറന്നു പ്രവര്‍ത്തിച്ചത്.

2020-ല്‍ ഇത് അടച്ചുപൂട്ടിയിരുന്നു. ഇവിടത്തെ ജൂത സമൂഹം എണ്ണത്തില്‍ കുറഞ്ഞതാണെങ്കിലും മറ്റു സമീപ സിന്നഗോഗുകളില്‍ പോകുവാനാണ് ആഗ്രഹിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.