മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി

മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി

Asia Breaking News

മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി

ബഹാമസ്: നൊന്തുപെറ്റ മകളെ മരണത്തിന്റെ ആഴത്തില്‍നിന്നും രക്ഷിക്കാന്‍ ഒരു അമ്മ കാണിച്ച ധൈര്യമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായത്.

ബഹാമസ് ഗ്രാന്‍ഡ് ബഹാമ ദ്വീപിലുള്ള സെലിബ്രേഷന്‍ കീയിലാണ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ഈ സംഭവം നടന്നത്.

കൈയ്യില്‍നിന്നും വഴുതി നാലു വയസുകാരിയായ മകള്‍ ക്രൂയിസ് കപ്പലിനും ഡോക്കിനും ഇടയിലുള്ള ആഴക്കടലിലേക്ക് വീണു. മടിച്ചു നില്‍ക്കാതെ അമ്മ പിന്നാലെ എടുത്തു ചാടുകയായിരുന്നു.

കാര്‍ണിവല്‍ സണ്‍റൈസ് എന്ന കൂറ്റന്‍ കപ്പല്‍ ഡോക്കില്‍ നിര്‍ത്തിയിരുന്ന സമയത്തായിരുന്നു അപകടം.

കപ്പലിന്റെ വടവും കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോമും തമ്മിലുള്ള ഇടുങ്ങിയ വിടവിലേക്കാണ് കുഞ്ഞ് വീണത്. കണ്ടു നിന്നവര്‍ക്ക് നിലവിളിക്കുവാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്നാല്‍ ഭയന്നു നില്‍ക്കാതെ അമ്മ കടലിലേക്ക് ചാടുകയായിരുന്നു.

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കപ്പലിലെ യാത്രക്കാരിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അപകടം നടന്നയുടനെതന്നെ കപ്പല്‍ ജീവനക്കാരും ഡോക്ക് തൊഴിലാളികളും മിന്നല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

വെള്ളത്തില്‍ മുങ്ങിപൊങ്ങുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും അവര്‍ ലൈഫ് ബോട്ട് എറിഞ്ഞു കൊടുത്തു മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു.

മാതൃസ്നേഹത്തിന്റെ ധൈര്യവും ജീവനക്കാരുടെ അവസരോചിതമായ ഇടപെടലും ഒത്തുചോര്‍ന്നപ്പോള്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. സോഷ്യല്‍ മീഡിയായില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലക്ഷക്കണക്കിനു ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.