പറക്കും കാറുകള്‍ ഉടന്‍ വിപണിയില്‍, ഇനി റോഡിലൂടെയും ആകാശത്തിലൂടെയും
ബീജിംഗ്: ഇനി മുതല്‍ കാറില്‍ റോഡിലൂടെയും ആകാശത്തിലൂടെയും യാത്ര ചെയ്യാം. പറക്കും കാറുകള്‍ ഉടന്‍ വിപണിയിലിറക്കാന്‍ ചൈന ഒരുങ്ങുന്നു.
ചൈനീസ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ എക്സ്പെങ് ഇന്‍കോര്‍പ്പറേറ്റഡാണ് പരീക്ഷണാടിസ്ഥാനത്തില്‍ പറക്കും കാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഇന്റലിജന്റ് ഫ്ളൈയിംഗ് കാര്‍ ഫാക്ടറിയിലാണ് ട്രയല്‍ പ്രൊഡക്ക്ഷന്‍ നടത്തിയത്.
തെക്കന്‍ ചൈനയിലെ ഗ്വാങ്ഷുവിലെ ഹുവാങ്പൂ ജീല്ലയില്‍ ആണ് 120,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മാണ ശാല പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം തന്നെ 5000ത്തോളം പ്രീ ഓര്‍ഡറുകളാണ് പറക്കും കാറുകള്‍ക്ക് ലഭിച്ചിട്ടുള്ളത്.
2026-ല്‍ വാഹനം വിപണിയില്‍ എത്തിക്കുവാന്‍ കഴിയുമെന്ന വിശ്വാസമാണ് കമ്പനിക്കുള്ളത്. ആറു ചക്രങ്ങളുള്ള ഒരു ഗ്രൌണ്ട് വെഹിക്കിളും വേര്‍പെടുത്താന്‍ കഴിയുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ബോഡിയുമാണ് എക്സ്പെങ് പറക്കും കാറിനുള്ളത്.
സാധാരണ ലൈസന്‍സോടുകൂടി റോഡുകളില്‍ ഓടിക്കാനും പാര്‍ക്കു ചെയ്യാനും കഴിയും.

