ദാനിയേല്‍ പ്രവചനം നിറവേറുന്നു; ബൈബിള്‍ വായനയില്‍ യുവതലമുറയുടെ കുതിച്ചുചാട്ടം
നിയോ ഒ നിയോലെ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിനു മുദ്രയിടുക, പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. (ദാനിയേല്‍ 12:4). ഈ ബൈബിള്‍ പ്രവചനം ഇന്ന് അക്ഷരംപ്രതി നിറവേറിക്കൊണ്ടിരിക്കുകയാണെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യു.എസിലെ ബര്‍ണ റിപ്പോര്‍ട്ട്, യു.കെയുടെ ക്വയറ്റ് റിവൈവല്‍ റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടയുള്ള സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത് യുവജനങ്ങള്‍ക്കിടയില്‍ ബൈബിള്‍ ഇടപെടലിലും ചര്‍ച്ചുകളിലെ ഹാജര്‍ നിലയിലും ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നു എന്നതാണ്.
ഇംഗ്ളണ്ടിലും വെയില്‍സിലും 18-24 വയസ് പ്രായമുള്ളവരുടെ പള്ളിയിലെ ഹാജര്‍ 16 ശതമാനം വര്‍ദ്ധിച്ചു. പതിറ്റാണ്ടുകളായിയുണ്ടായിരുന്ന കുറവ് പരിഹരിക്കുന്നു.
റഷ്യയില്‍ 2024-ല്‍ ബൈബിള്‍ വില്‍പ്പന 50 ശതമാനം വര്‍ദ്ധിച്ചു. ഇത് റെക്കോര്‍ഡ് വളര്‍ച്ചയുടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കത്തോലിക്കരുടെ ഇടയില്‍ ഒരു കുതിച്ചുചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു.
സാങ്കേതിക വിദ്യയില്‍നിന്നു മാറി നിശ്ശബ്ദതയും ആത്മീയ ആഴവും തേടുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. അതേ സമയം സാങ്കേതിക വിദ്യ തന്നെ ഈ ആത്മീയ വിശപ്പിനെ കൂടുതല്‍ ആളിക്കത്തിക്കുന്നു.
ബൈബിള്‍ പ്രൊജക്ട് പോലെയുള്ള ശുശ്രൂഷകളില്‍നിന്നുള്ള ബൈബിള്‍ ആപ്പുകള്‍, പോഡ്കാസ്റ്റുകള്‍, വൈറല്‍ വീഡിയോകള്‍ എന്നിവ ദശലക്ഷക്കണക്കിനു ജീവിതങ്ങളെ പുതിയതും സൃഷ്ടിപരവുമായ രീതിയില്‍ ബൈബിള്‍ പരിചയപ്പെടുത്തുന്നു.