വെസ്റ്റ് ബാങ്ക് എന്ന പദ പ്രയോഗം ഇല്ലാതാക്കി ബൈബിള്‍ പേരുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണ

വെസ്റ്റ് ബാങ്ക് എന്ന പദ പ്രയോഗം ഇല്ലാതാക്കി ബൈബിള്‍ പേരുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണ

Asia Breaking News USA

വെസ്റ്റ് ബാങ്ക് എന്ന പദ പ്രയോഗം ഇല്ലാതാക്കി ബൈബിള്‍ പേരുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്തുണ

ബൈബിള്‍ ചരിത്ര ഭൂമിയായ ഇപ്പോഴത്തെ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ യു.എസ്. ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയത് യിസ്രായേല്‍ ജനതയ്ക്ക് ആവേശമായി.

യു.എസ്. ഫെഡറല്‍ ഗവണ്മെന്റ് ഭാഷയില്‍നിന്ന് വെസ്റ്റ് ബാങ്ക് എന്ന പദം നീക്കം ചെയ്യാനും പകരം ബൈബിള്‍ പദമായ യഹൂദ, ശമര്യ എന്നീ പേരുകള്‍ ഉപയോഗിക്കാനുമുള്ള തന്റെ ഉദ്ദേശം അദ്ദേഹം വെളിപ്പെടുത്തി.

തര്‍ക്ക പ്രദേശത്തോടുള്ള യിസ്രായേലിന്റെ പൂര്‍വ്വിക അവകാശ വാദങ്ങളോടുള്ള അമേരിക്കയുടെ വര്‍ദ്ധിച്ചു വരുന്ന വിയോജിപ്പിനെ ശക്തിപ്പെടുത്തുന്ന ട്രംപ് ഭണകക്ഷിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും റിപ്പബ്ളിക്കന്‍ നിയമ നിര്‍മ്മാതാക്കളുമായും നടത്തിയ ഉന്നത തല സംഭാഷണത്തിനിടെ തിങ്കളാഴ്ച ഏരിയയില്‍ സംസാരിച്ച ജോണ്‍സണ്‍ ഈ പ്രദേശത്തെ നമ്മുടെ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ് എന്ന് വിശേഷിപ്പിച്ചു.

ഈ പ്രദേശത്തിന്മേലുള്ള യിസ്രായേലിന്റെ പരമാധികാരം സ്ഥിരീകരിക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേകിച്ച് ഒരിക്കല്‍ കൂടാരം നിലനിന്നിരുന്ന പുരാതന സ്ഥലമായ ശീലോവില്‍ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി സഭയിലെ ഒരു സിറ്റിംഗ് സ്പീക്കര്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടയാളമായിരുന്നു ഈ സന്ദര്‍ശനം. ഈ പ്രദേശത്തിന്റെ ഓരോ കോണും ഞങ്ങള്‍ക്ക് പ്രധാനമാണ്.

ജോണ്‍സണ്‍ പ്രദേശത്തെ യഹൂദരെ പ്രതിനിധീകരിക്കുന്ന സംഘടനയായ യഷ കൌണ്‍സിലിലെ അംഗങ്ങളോടു പറഞ്ഞു. യഹൂദ്യയിലെയും ശമര്യയിലെയും പര്‍വ്വതങ്ങള്‍ യഹൂദ ജനതയ്ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നുവെന്നും തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു.